Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ്...

വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് ഫ്ലാറ്റ് പ​ദ്ധ​തിയിലെ​ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും

text_fields
bookmark_border
വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് പ​ദ്ധ​തിയുടെ ഫ്ലാറ്റ് സമുച്ചയം
cancel
camera_alt

വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് പ​ദ്ധ​തിയുടെ ഫ്ലാറ്റ് സമുച്ചയം

തിരുവനന്തപുരം: വ​ട​ക്കാ​ഞ്ചേ​രി ച​ര​പ്പ​റ​മ്പി​ൽ ലൈ​ഫ്മി​ഷ​ൻ ഫ്ലാറ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫ്ലാ​റ്റ്​ നി​ർ​മാ​ണത്തിലെ ക്രമക്കേടുകളെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ നിർദേശം. പ്രാഥമിക അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നൽകി. പ്രാഥമിക അന്വേഷണത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ തുടർ അന്വേഷണം തീരുമാനിക്കുക.

വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ അ​തി​ര്‍ത്തി​യി​ല്‍ നി​ർ​മി​ക്കു​ന്ന സ​മു​ച്ച​യ​ത്തി​നു​ള്ള തു​ക എ​മി​റേ​റ്റ്സ് റെ​ഡ് ക്ര​സ​ന്‍റ്​ എ​ന്ന ഏ​ജ​ന്‍സി ന​ൽ​കി​യെ​ന്നും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്​ പ്ര​തി സ്വ​പ്ന സു​രേ​ഷ് ഇ​ട​നി​ല​ക്കാ​രി​യാ​ണെ​ന്നും അ​നി​ൽ അ​ക്ക​ര എം.​എ​ൽ.​എ‍യാണ് ആദ്യം ആ​രോ​പണം ഉന്നയിച്ചത്. സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കുകയും ചെയ്തു.

2019 ജൂ​ലൈ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ റെ​ഡ് ക്ര​സ​ന്‍റ്​ ​ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫ​ഹ​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ന്‍ സു​ല്‍ത്താ​നാ​ണ്​ ലൈ​ഫ് മി​ഷ​നു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​ത്. 140 കു​ടും​ബ​ങ്ങ​ള്‍ക്ക് താ​മ​സി​ക്കാ​ൻ അ​ഞ്ച് നി​ല കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന സ്ഥ​ലം പാ​രി​സ്ഥി​തി​ക സു​ര​ക്ഷി​ത​ത്വ​വും കു​ടി​വെ​ള്ള സൗ​ക​ര്യ​വും ഇ​ല്ലാ​ത്ത​താ​ണെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടിയിരുന്നു.

എം.​എ​ല്‍.​എ​യി​ല്‍ നി​ന്ന്​ പോ​ലും മ​റ​ച്ചു​​വെച്ചാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. ര​ണ്ടേ​ക്ക​റി​ല​ധി​കം വ​രു​ന്ന ഭൂ​മി വി​ല​കൊ​ടു​ത്ത് ഏ​റ്റെ​ടു​ത്ത ശേ​ഷ​മാ​ണ് വ​ഴി വി​ല​ കൊ​ടു​ത്ത് വാ​ങ്ങി​യ​ത്. യു.​എ.​ഇ ചാ​രി​റ്റി സ്ഥാ​പ​ന​മാ​യ റെ​ഡ് ക്ര​സ​ന്‍റി​ന് ഇ​ന്ത്യ​യി​ൽ നേ​രി​ട്ട് പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നി​രി​ക്കെ കേ​ന്ദ്ര സ​ര്‍ക്കാ​ർ അ​റി​യാ​തെ എ​ങ്ങ​നെ റെ​ഡ് ക്ര​സന്‍റിന്‍റെ പ​ണം ചെ​ല​വാ​ക്കി​യെ​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെന്നും അ​നി​ൽ അ​ക്ക​ര ആ​രോ​പി​ച്ചിരുന്നു.

അ​നി​ൽ അ​ക്ക​രയുടെ പരാതിയിൽ ഫ്ലാറ്റി​ന്‍റെ നിർമാണത്തിൽ കെട്ടിട നിർമാണ ചട്ടങ്ങളും സർക്കാർ വ്യവസ്ഥകളും ലംഘിച്ചെന്ന പരാതിൽ വിശദ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമീഷനും ഉത്തരവിട്ടിരുന്നു. യു.എ.ഇ ആസ്ഥാനമായ റെഡ് ക്രസന്‍റ്​ എന്ന സംഘടനയുടെ സഹായത്തോടെയാണ് സർക്കാർ വീട് നിർമിക്കുന്നത്. ലൈഫ് പദ്ധതിയിൽ വീട് നിർമിക്കാൻ സർക്കാറിന് കൃത്യമായ ചട്ടങ്ങളുണ്ട്. എന്നാൽ, ധാരണാപത്രത്തിലെ വ്യവസ്ഥകളെല്ലാം ഉദ്യോഗസ്ഥർ ലംഘിച്ചു. കെട്ടിട സമുച്ചയത്തിൽ അഗ്​നിരക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. കെട്ടിടം നിർമിക്കുന്ന യൂനിടാകിനും സെയിൽ വെഞ്ചേഴ്സിനും പൊതുമരാമത്ത് വകുപ്പിന്‍റെ ലൈസൻസില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, ആരോപണം നിഷേധിച്ച മന്ത്രി എ.സി മൊയ്തീൻ, ഫ്ലാറ്റ് നിർമാണം തകർക്കാനാണ് അ​നി​ൽ അ​ക്ക​ര എം.എൽ.എയുടെ ശ്രമമെന്ന് ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vadakkanchery Life ProjectLife mission flat
Next Story