മന്ത്രിമാർക്കെതിരായ വിജിലൻസ് അന്വേഷണം പ്രതിപക്ഷത്തിന് ആയുധം
text_fieldsതിരുവനന്തപുരം: നിയമസഭ സമ്മേളനം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ മന്ത്രിമാരായ കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരായ വിജിലൻസ് അന്വേഷണം പ്രതിപക്ഷത്തിനും ആയുധമാകും.
മുമ്പ് ബാലാവകാശ കമീഷൻ അംഗത്തിെൻറ നിയമനവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ കെ.കെ. ശൈലജ ഇപ്പോൾ ബന്ധുക്കളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കുടുങ്ങിയിട്ടുള്ളത്. ഇതുസംബന്ധിച്ച് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി കെ. സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സ്പെഷൽ യൂനിറ്റ് ഒന്നിെൻറ പ്രാഥമികാന്വേഷണം നടന്നുവരികയാണ്. കെ.കെ. ശൈലജക്കെതിരെ ഉയർന്ന ആരോപണം നിയമസഭയിൽ ഉന്നയിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. മന്ത്രിെക്കതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിക്കഴിഞ്ഞു.
കെ.കെ. ശൈലജ മെഡിക്കൽ റീ ഇംബേഴ്സ്മെൻറ് ഇനത്തിൽ 3,81,876 രൂപ സർക്കാറിൽനിന്ന് വാങ്ങിയെടുത്തതിൽ ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനമുണ്ടെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. റീ ഇംബേഴ്സ്മെൻറുമായി ബന്ധപ്പെട്ട ഫയലുകൾ ആവശ്യപ്പെട്ട് വിജിലൻസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയുടെ ഒാഫിസിനെ സമീപിച്ചു. ചികിത്സസമയത്ത് സ്വകാര്യ ആശുപത്രിയിൽനിന്ന് കഴിച്ച ഭക്ഷണവും ഔഷധങ്ങളുടെ ഗണത്തിൽപെടുത്തി, സ്കൂൾ അധ്യാപകനായിരുന്ന ഭർത്താവിനെ ആശ്രിത ഗണത്തിൽപെടുത്തി ചികിത്സ ചെലവുകൾ വാങ്ങി, കണ്ണടയുടെ പേരിൽ 28,800 രൂപ വാങ്ങിയെടുത്തു എന്നിവയും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പൊതുമേഖല സ്ഥാപനമായ അെനർട്ടിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ഡയറക്ടറെ നിയമിെച്ചന്ന കേസിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ വിജിലൻസ് അന്വേഷണം. കേസിൽ വിജിലൻസ് നിലപാട് ഒരു മാസത്തിനകം അറിയിക്കണമെന്ന് വിജിലൻസ് കോടതിയുടെ അന്ത്യശാസനം നിലനിൽക്കുകയാണ്. കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടുമാസം കൂടി വേണമെന്ന് വിജിലൻസ് നിയമോപദേശകൻ ആവശ്യപ്പെെട്ടങ്കിലും ഫലം കണ്ടില്ല. മതിയായ വിദ്യാഭ്യാസയോഗ്യതയില്ലാത്ത ആളെ അനെർട്ട് ഡയറക്ടറായി നിയമിച്ചെന്നാണ് എം. വിൻസെൻറ് എം.എൽ.എ നൽകിയ ഹരജിയിലെ ആരോപണം. ആ കേസിലാണ് ആർ. ഹരികുമാർ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ വിജിലൻസ് പ്രാഥമികാന്വേഷണം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.