ഭൂമി പതിച്ചു നൽകാനുള്ള അപേക്ഷകളിൽ സംശയം; വിജിലൻസ് അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്
text_fieldsകൊച്ചി: ഇടുക്കി ചിന്നക്കനാലിൽ ഭൂമി പതിച്ചു നൽകണമെന്നാവശ്യപ്പെട്ട് ഭൂവുടമകൾ എന ്നവകാശപ്പെടുന്നവർ നൽകിയ അപേക്ഷകളിൽ സംശയമുള്ള സാഹചര്യത്തിൽ വിജിലൻസ് അന്വേ ഷണത്തിന് ഹൈകോടതി ഉത്തരവ്. അപേക്ഷ നൽകിയിട്ടുള്ളവരെയും അപേക്ഷക്ക് പിന്നിലെ വസ് തുതകളെയും കുറിച്ച് സത്യം പുറത്തുകൊണ്ടുവരാൻ വിജിലൻസ് അന്വേഷണമാണ് ഉചിതമെന് ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിെൻറ ഉത്തരവ്. പതിച്ചു നൽകണമെന്നാവശ്യപ്പെട്ട് എട്ടുപേർ ഒരേ സമയം അസൈൻമെൻറ് സ്പെഷൽ തഹസിൽദാർക്ക് നൽകിയ അപേക്ഷകൾ തള്ളിയതിനെതിരെ ഹൈകോടതിയിൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഒരേ സർവേ, ബ്ലോക്ക് നമ്പറുകളിലായി തുല്യ അളവിൽ പതിച്ചു ലഭിക്കാനായി അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള ഭൂമി സർക്കാർ പുറേമ്പാക്കാണെന്ന് ദേവികുളം സബ് കലക്ടർ കഴിഞ്ഞ ദിവസം ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഒരേ സമയം എട്ട് പേർ തഹസിൽദാർക്ക് സമർപ്പിച്ച അപേക്ഷകളെല്ലാം ഒരാൾ തന്നെ തയാറാക്കിയിട്ടുള്ളതാണെന്നും ഒരേ കൈയക്ഷരത്തിലുള്ളതാണെന്നും സബ് കലക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഒരു അപേക്ഷകനും ഈ ഭൂമിയിൽ കൈവശാവകാശമില്ല. അതിനുള്ള രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടില്ല. അപേക്ഷകർ അവരെ വ്യക്തിപരമായി തിരിച്ചറിയുന്ന വസ്തുതകളൊന്നും വെളിപ്പെടുത്താതെയാണ് അപേക്ഷ നൽകിയിട്ടുള്ളത്.
കോടതിയിൽനിന്ന് അനുകൂല ഉത്തരവ് സമ്പാദിക്കാനും തുടർന്ന് അപേക്ഷകൾ അനുവദിച്ചു നൽകാനും അപേക്ഷകരുമായി റവന്യൂ ഉദ്യോഗസ്ഥർ ഒത്തുകളിക്കുന്നതായി സബ് കലക്ടർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സർക്കാറിനെ ഈ വിഷയവുമായി ബന്ധപ്പെട്ട് അപേക്ഷകർ കക്ഷി ചേർത്തിട്ടുമില്ല. അപേക്ഷകളിൽ സംശയമുള്ളതായി ചൂണ്ടിക്കാട്ടി സബ് കലക്ടർ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുന്നതാണ് ഉചിതമെന്ന് കോടതി വിലയിരുത്തി.
വ്യക്തികളുടെ വിവരങ്ങൾ പോലുമില്ലാതെ അപേക്ഷകൾ തുടർനടപടിക്കായി റവന്യൂ അധികൃതർ സ്വീകരിക്കാനിടയായ സാഹചര്യവും സർക്കാർ ഭൂമി കവർന്നെടുക്കാൻ അപേക്ഷകരുമായി േചർന്ന് റവന്യൂ ഉദ്യോഗസ്ഥർ ഒത്തുകളിച്ചിട്ടുണ്ടോയെന്ന കാര്യവും വെളിപ്പെടണമെന്നും അപേക്ഷ നൽകുകയും തുടർന്ന് കോടതിയെ സമീപിക്കുകയും ചെയ്തവരുടെ വിശദാംശങ്ങളും അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരേണ്ടതുെണ്ടന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് വിജിലൻസ് അേന്വഷണത്തിന് സർക്കാറിനോട് നിർദേശിച്ചത്. നടപടിക്കായി അഡ്വക്കറ്റ് ജനറലിന് പകർപ്പ് നൽകാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും ജൂൺ നാലിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.