ആർ.ടി ഓഫിസുകളിലും ചെക്പോസ്റ്റിലും വിജിലൻസ് പരിശോധന; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി
text_fields
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആർ.ടി ഓഫിസുകളിലും ചെക്പോസ്റ്റുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ആർ.ടി ഒാഫിസുകൾ കേന്ദ്രീകരിച്ച് പല തരത്തിലുള്ള അഴിമതികൾ നടക്കുന്നതായി വിജിലൻസ് ഡയറക്ടർ ലോക്‌നാഥ്ബെഹ്‌റക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പല ആർ.ടി ഓഫിസുകളിലും അപേക്ഷകൾ കൃത്യസമയത്ത് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതായി വിജിലൻസ് സംഘത്തിെൻറ ശ്രദ്ധയിൽപെട്ടു. ആലപ്പുഴ ആർ.ടി ഓഫിസിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള 323 അപേക്ഷകളും വാഹനങ്ങളുടെ പെർമിറ്റിനുവേണ്ടിയുള്ള 193 അപേക്ഷകളും ഹൈപ്പോത്തിേക്കഷനുമായി ബന്ധപ്പെട്ട 133 അപേക്ഷകളും ലൈസൻസ് പുതുക്കുന്നതിനു വേണ്ടിയുള്ള 81അപേക്ഷകളും തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതായി വിജിലൻസ് കണ്ടെത്തി.
പാറശ്ശാല ആർ.ടി ഓഫിസിൽ നടത്തിയ പരിശോധനയിൽ 25,000 രൂപയുമായി ഏജൻറിനെ പിടികൂടി. അമരവിള ചെക്പോസ്റ്റിലെ വേബ്രിഡ്ജ് പ്രവർത്തനരഹിതമായതിനാൽ ലക്ഷങ്ങളുടെ നഷ്ടം നികുതിയിനത്തിൽ ദിവസവും സർക്കാറിന് ഉണ്ടാകുന്നതായും തോന്നുംപടി ഉദ്യോഗസ്ഥർ നികുതി ഈടാക്കുന്നതായും കണ്ടെത്തി. നെയ്യാറ്റിൻകര ആർ.ടി ഓഫിസിൽ കാഷ് ബുക്ക് ശരിയായ രീതിയിൽ സൂക്ഷിക്കുന്നില്ലെന്നും എം.ഡി.എസ് രജിസ്റ്ററിൽ അപാകതകൾ ഉള്ളതായും കണ്ടെത്തി.
കൊല്ലം ആർ.ടി ഓഫിസിൽ 320 രൂപ അനധികൃതമായി വലിച്ചെറിഞ്ഞ നിലയിലും ധാരാളം അപേക്ഷകൾ തീർപ്പാക്കാതെ െവച്ചിരിക്കുന്നതായും ഹോളോഗ്രാം സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയതായും വിജിലൻസ് കണ്ടെത്തി. പരിശോധനയിൽ കണ്ടെത്തിയ അപാകതകൾ അടങ്ങിയ വിശദമായ റിപ്പോട്ട് സർക്കാറിന് കൈമാറുമെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.