Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ്​ ചാണ്ടിക്കെതിരെ...

തോമസ്​ ചാണ്ടിക്കെതിരെ വിജിലൻസ്​ എഫ്​.​െഎ.ആർ

text_fields
bookmark_border
തോമസ്​ ചാണ്ടിക്കെതിരെ വിജിലൻസ്​ എഫ്​.​െഎ.ആർ
cancel

കോട്ടയം: വലിയകുളം സീറോ ജട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസിൽ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌.ഐ.ആര്‍ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ ജില്ലാ കലക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്​.

ആരോപണവുമായി ബന്ധപ്പെട്ട് ജനുവരി നാലിന് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വ​യ​ൽ നി​ക​ത്തി റി​സോ​ർ​ട്ടി​ലേ​ക്ക്​ റോ​ഡ്​ നി​ർ​മി​ച്ച​തി​ൽ മു​ൻ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നായിരുന്നു വി​ജി​ല​ൻ​സ്​ ത്വ​രി​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട്.  ര​ണ്ട് മു​ന്‍ ജി​ല്ല ക​ല​ക്ട​ര്‍മാ​രും മു​ന്‍ എ.​ഡി.​എ​മ്മും അ​ട​ക്കം 13 ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ​യാ​ണ് റിപ്പോർട്ടിൽ പ​രാ​മ​ർ​ശമുണ്ടായിരുന്നത്​. ആ​ല​പ്പു​ഴ മു​ൻ ജി​ല്ല ക​ല​ക്​​ട​ർ​മാ​രാ​യ പി. ​വേ​ണു​ഗോ​പാ​ൽ, സൗ​ര​ഭ്​ ജ​യി​ൻ, മു​ൻ എ.​ഡി.​എം കെ.​പി. ത​മ്പി, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഖാ​ലി​ദ്, സ​നി​ൽ​കു​മാ​ർ, കെ.​ഇ. വി​നോ​ദ്​​കു​മാ​ർ, ദി​നേ​ഷ​ൻ, സു​ഹാ​സി​നി, ജി.​ആ​ർ. സീ​ന, ​ജോ​സ്​ മാ​ത്യു, സി.​ഒ. സാ​റാ​മ്മ, കെ. ​ബാ​ബു​മോ​ൻ, ലി​ജി​മോ​ൾ​ കെ. ​ജോ​യ്​ എ​ന്നി​വ​രാ​ണ്​ ഇൗ ​ഉ​ദ്യോ​ഗ​സ്ഥ​ർ. 

തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നതിനുള്ള പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അ​നു​മ​തി​യി​ല്ലാ​തെ നി​ലം​നി​ക​ത്തു​ക വ​ഴി നെ​ല്‍വ​യ​ല്‍-​ത​ണ്ണീ​ര്‍ത്ത​ട നി​യ​മം ലം​ഘി​ച്ചു, റോ​ഡ് നി​ര്‍മാ​ണ​ത്തി​നാ​യി തോ​മ​സ് ചാ​ണ്ടി ശി​പാ​ര്‍ശ ചെ​യ്ത സ്ഥ​ല​ത്ത്​ ഭൂ​മി​യി​ല്ലാ​ത്ത ആ​ല​പ്പു​ഴ ലേ​ക്പാ​ല​സ് റി​സോ​ര്‍ട്ട്​   ജീ​വ​ന​ക്കാ​ര​നെ ഗു​ണ​ഭോ​ക്താ​വാ​യി ചി​ത്രീ​ക​രി​ച്ചു, 2011 മു​ത​ൽ 2017 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ഒൗ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്​​തു, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​​യാ​യി തു​ട​ങ്ങി​യ കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളു​മു​ണ്ട്. വാ​ട്ട​ർ വേ​ൾ​ഡ്​ ടൂ​റി​സം ക​മ്പ​നി​യു​മാ​യും ഡ​യ​റ​ക്​​ട​ർ​മാ​രു​മാ​യും കൂ​ട്ടു​ചേ​ർ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത്, ആ​ല​പ്പു​ഴ-​വ​ലി​യ​കു​ളം സീ​റോ ജെ​ട്ടി റോ​ഡ്​ നി​ർ​മാ​ണം ലേ​ക്​ പാ​ല​സ്​ റി​സോ​ർ​ട്ടു​വ​രെ മാ​ത്രം ​ന​ട​ത്തി​യ​തി​ൽ ഫ​ണ്ട്​ തി​രി​മ​റി​യും ക്രി​മി​ന​ൽ​കു​റ്റ​വും ന​ട​ന്നു എ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

േതാ​മ​സ്​ ചാ​ണ്ടി എം.​എ​ൽ.​എ ആ​യി​രി​ക്കു​േ​മ്പാ​ൾ അ​ദ്ദേ​ഹ​ത്തി​​​​െൻറ​യും കു​ടും​ബാം​ഗ​ത്തി​​​​െൻറ​യും പേ​രി​ലാ​ണ്​ ക​മ്പ​നി​യു​ടെ ഒാ​ഹ​രി​ക​ൾ കൂ​ടു​ത​ലു​മു​ള്ള​ത്. ഇൗ ​ക​മ്പ​നി​യാ​ണ്​ നീ​ർ​ത്ത​ട-​ത​ണ്ണീ​ർ​ത്ത​ട നി​യ​മം ലം​ഘി​ച്ച്​ പാ​ട​ശേ​ഖ​രം മ​ണ്ണി​ട്ട്​ നി​ക​ത്തി​യ​ത്. അ​തി​നാ​ൽ, നെ​ല്‍വ​യ​ൽ-​ത​ണ്ണീ​ര്‍ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ലം​ഘ​നം, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ, ഗൂ​ഢാ​ലോ​ച​ന, അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ ചി​ല വ​കു​പ്പു​ക​ൾ എ​ന്നി​വ ചു​മ​ത്തി ​േതാ​മ​സ്​ ചാ​ണ്ടി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്താനും ജനുവരി 18ന് അകം അന്വേഷണ പുരോഗതി അറിയിക്കാനും കോടതി ആവശ്യപ്പട്ടിരുന്നു. ഇതി​​​െൻറ ഭാഗമായാണ് എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newskerala newsthomas chandyland encroachmentMalayalalake palace resortZero Jetty Road
News Summary - Vigilance FIR Against Thomas Chandy - Kerala News
Next Story