വിജിലന്‍സ് രഹസ്യങ്ങള്‍ ചോരുന്നു; ‘ചാരന്‍’മാരെ പുറത്താക്കാന്‍ ഡയറക്ടറുടെ നീക്കം
text_fieldsതിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയിലെ രഹസ്യങ്ങള്‍ പലതും ചോരുന്നതായി പരാതി. ഭരണമാറ്റമുണ്ടായതോടെ വിജിലന്‍സിലേക്ക് ഡെപ്യൂട്ടേഷന്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് അനുകൂല സംഘടനാഭാരവാഹികളിലേക്കാണ് സംശയം നീളുന്നത്. ഇവരില്‍ ചിലര്‍ വിജിലന്‍സിനെ ഒളിത്താവളമാക്കിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്തെ പല യൂനിറ്റുകളിലായി 50 തിലധികം കോണ്‍ഗ്രസ് അനുകൂല സംഘടനാനേതാക്കളോ അനുഭാവികളോ ജോലിനോക്കുന്നതായാണ് വിവരം. ഇവരിലൂടെ ചില വിവരങ്ങള്‍ ചോര്‍ന്നെന്ന ആക്ഷേപം മുഖ്യമന്ത്രി പിണറായി വിജയന്‍െറ ശ്രദ്ധയില്‍പെട്ടതായാണ് അറിയുന്നത്. മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് തല്‍പരകക്ഷികള്‍ക്ക് എത്തിച്ചുനല്‍കുന്ന ഉദ്യോഗസ്ഥരുമുണ്ടത്രെ. ഇവരില്‍ ചിലരെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന് വിവരം ലഭിച്ചതായാണ് സൂചന. അടുത്തിടെ, ഒരു പ്രമുഖന്‍െറ വീട്ടില്‍ നടന്ന റെയ്ഡ് വിവരം ചോര്‍ന്നതോടെയാണ് വിഷയം ഡയറക്ടറുടെ ശ്രദ്ധയില്‍പെട്ടത്. മറ്റൊരിടത്ത് റെയ്ഡിനായി വിജിലന്‍സ് സംഘം എത്തിയപ്പോഴേക്കും മാധ്യമങ്ങളുടെ നീണ്ട നിര കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഒരു എസ്.പിയുടെ നിര്‍ദേശപ്രകാരം ആരോ മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിനല്‍കിയതായാണ് ഡയറക്ടര്‍ സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ വിജിലന്‍സിലെ ‘ചാരന്മാരെ’ പടിക്കുപുറത്തുനിര്‍ത്താനുള്ള ആലോചനകള്‍ ഡയറക്ടര്‍ സജീവമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.