Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിജിലൻസ്​ പരിശോധന...

വിജിലൻസ്​ പരിശോധന ഇന്ന് തുടങ്ങും; അന്വേഷണത്തിന്‍റെ ഭാവിയിൽ ആശങ്ക

text_fields
bookmark_border
വിജിലൻസ്​ പരിശോധന ഇന്ന് തുടങ്ങും; അന്വേഷണത്തിന്‍റെ ഭാവിയിൽ ആശങ്ക
cancel

തി​രു​വ​ന​ന്ത​പു​രം: എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്​ കു​മാ​റി​നെ​തി​രാ​യ വി​ജി​ല​ൻ​സ്​ പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങാ​നി​രി​ക്കെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​വി​യി​ൽ​ ആ​ശ​ങ്ക. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന മാ​ത്രം മ​തി​യെ​ന്ന നി​ല​പാ​ടി​നൊ​പ്പം മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​വും അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടു​മെ​ന്ന സം​ശ​യ​മാ​ണു​യ​ർ​ത്തു​ന്ന​ത്. ഒ​പ്പം ഡി.​ജി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ​യും സ്വ​ർ​ണ​ക്ക​ട​ത്ത്​ സം​ബ​ന്ധി​ച്ച ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ​ത്തി​നും സ​മാ​ന ഗ​തി​യാ​കും. മൂ​ന്ന്​ അ​​ന്വേ​ഷ​ണ​വും എ.​ഡി.​ജി.​പി​ക്ക്​ ക്ലീ​ൻ ചി​റ്റ്​ ന​ൽ​കി​യാ​ൽ പി.​വി. അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​​ങ്ങ​ളെ​ല്ലാം ഉ​ണ്ട​യി​ല്ലാ വെ​ടി​യാ​യേ​ക്കും.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം, കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് വീ​ട് നി​ര്‍മാ​ണം, ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍ണം പി​ടി​ക്കു​ന്ന​തി​ലെ ത​ട്ടി​പ്പ്, കേ​സ് ഒ​തു​ക്കി​യ​തി​നു വ​ന്‍ തു​ക കൈ​ക്കൂ​ലി തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം. ആ​റു​മാ​സ​ത്തി​ന​കം പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍ദേ​ശം. എ​ന്നാ​ൽ എ.​ഡി.​ജി.​പി​ക്കെ​തി​രെ എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​വി സം​ശ​യ​ക​ര​മാ​ണ്. എ.​ഡി.​ജി.​പി​യി​ൽ​നി​ന്ന്​ എ​സ്.​പി എ​ങ്ങ​നെ വി​വ​രം ശേ​ഖ​രി​ക്കു​​മെ​ന്നാ​ണ്​​ സേ​ന​യി​ലെ​ത​ന്നെ ച​ർ​ച്ച. എ​സ്.​പി കെ.​എ​ല്‍. ജോ​ണ്‍കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ.​എ​സ്.​പി ഷി​ബു പാ​പ്പ​ച്ച​ന്‍, ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ കെ.​വി. അ​ഭി​ലാ​ഷ്, കി​ര​ണ്‍ എ​ന്നി​വ​രാ​ണ്​ അ​ന്വേ​ഷ​ണ സം​ഘം.

ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍ണം പി​ടി​ക്കു​ന്ന​തി​ൽ തൂ​ക്കം കു​റ​ച്ച്​ കാ​ണി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​രണ​വും​ അ​ജി​ത് ​കു​മാ​റി​നു​ള്ള ക്ലീ​ൻ​ചി​റ്റാ​യി​രു​ന്നു. മ​ല​പ്പു​റ​ത്തെ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന സൂ​ച​ന​യാ​യും ഇ​തി​നെ കാ​ണു​ന്നു​.

പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ തെ​ളി​വി​ല്ലെ​ന്ന്​ ക​ണ്ടാ​ൽ കേ​സെ​ടു​ക്കാ​തെ വി​ജി​ല​ൻ​സ്​ അ​​ന്വേ​ഷ​ണ​വും അ​വ​സാ​നി​പ്പി​ക്കും. എ.​ഡി.​ജി.​പി​യെ ചു​മ​ത​ല​യി​ൽ​നി​ന്ന്​ നീ​ക്ക​ണ​മെ​ന്ന്​ വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ്​ ഗു​പ്ത​ക്ക് ആ​വ​ശ്യ​​പ്പെ​ടാ​മെ​ങ്കി​ലും സ​ർ​ക്കാ​റി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ള്ള അ​ജി​ത്​ കു​മാ​റി​നെ​തി​രെ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​ൻ ഇ​ട​യി​ല്ല.

ഡി.​ജി.​പി ഷെ​യ്​​ഖ്​ ദ​ർ​വേ​ശ്​ സാ​ഹി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ​പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​വും വ​ഴി​മു​ട്ടി​യേ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ തെ​ളി​വ്​ ല​ഭി​ച്ചി​ല്ലെ​ന്നാ​ണു സൂ​ച​ന. ഈ ​സം​ഘ​ത്തി​ലെ ഐ.​ജി​യും ഡി.​ഐ.​ജി​യും അ​ജി​ത് കു​മാ​റി​നു നേ​രി​ട്ട്​ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​വ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilance InquiryADGP Ajith Kumar
News Summary - Vigilance inquiry against ADGP Ajith Kumar
Next Story