െഎ.ടി വകുപ്പ് നിയമനങ്ങളിൽ വിജിലൻസ് അന്വേഷണം തുടങ്ങി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിേൻറതുൾപ്പെടെ ഐ.ടി വകുപ്പിൽ നടന്ന നിയമനങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയതിനെ തുടർന്നാണ് അന്വേഷണം. െഎ.ടി വകുപ്പിലെ അനധികൃത നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ വിജിലൻസിന് പരാതി നൽകിയിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ വിജിലൻസ് അനുമതി േതടിയിരുന്നു.
എന്നാൽ, ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗത്തിെൻറ അന്വേഷണം നടക്കുന്നതിനാൽ അനുമതി നൽകിയിരുന്നില്ല. മുൻ െഎ.ടി സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായ സാഹചര്യത്തിൽ ദിവസങ്ങൾക്ക് മുമ്പ് വിജിലൻസിന് അന്വേഷണാനുമതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ കേസെടുക്കുമെന്ന് വിജിലന്‍സ് വൃത്തങ്ങൾ അറിയിച്ചു. സ്വപ്നയുടെ മാത്രമല്ല, മുഖ്യമന്ത്രിയുടെ മുൻ െഎ.ടി ഫെലോ ഉൾപ്പെടെ ആരോപണം ഉയർന്ന നിയമനങ്ങളെക്കുറിച്ചെല്ലാം വിജിലൻസ് പരിശോധിക്കും. വ്യാജ ബിരുദസർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന പരാതിയിൽ സ്വപ്നക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അന്വേഷണവും ശക്തമാക്കാൻ തീരുമാനിച്ചു. സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയതിനാൽ ഇൗ കേസും വിജിലൻസിന് കൈമാറാൻ സാധ്യതയുണ്ട്.
അതിനിടെ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിന് സ്വപ്നയുടെയും ശിവശങ്കറിെൻറയും വാട്സ്ആപ് ചാറ്റ് കൈമാറാൻ എൻ.െഎ.എ കോടതി നിർദേശം നൽകി. അത് ഒരാഴ്ചക്കുള്ളിൽ ലഭിക്കുമെന്നും അന്വേഷണത്തിന് സഹായകമാകുമെന്നുമാണ് വിജിലൻസിെൻറ വിലയിരുത്തൽ. കെ-ഫോൺ, സ്മാർട്ട് സിറ്റി അടക്കം പദ്ധതികളുടെ ഔദ്യോഗിക രഹസ്യവിവരങ്ങൾ ശിവശങ്കർ സ്വർണക്കടത്ത് കേസ് പ്രതികൾക്ക് കൈമാറിയെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കണ്ടെത്തല്‍. പദ്ധതികളിൽ ശിവശങ്കറിെൻറ അറിവോടെ സ്വപ്ന പല ഘട്ടങ്ങളിലും ഇടപെട്ടു. ഇത് തെളിയിക്കുന്ന വാട്സ്ആപ് ചാറ്റുകൾ കിട്ടിയെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു.
ലൈഫ് മിഷൻ കരാറുകാരായ യൂനിടാക്കിന് വിവരങ്ങൾ കൈമാറാനായിരുന്നു ഇതിൽ പലതും. ശിവശങ്കറിെൻറ ഇടപാടുകളാണ് ഇതുവഴി തെളിയുന്നതെന്നും ഇ.ഡിറിപ്പോർട്ടില് പറയുന്നുണ്ട്. ആ ചാറ്റുകളാണ് വിജിലൻസിനും ലഭിക്കുന്നത്. ലൈഫ്മിഷൻ ഇടപാടിൽ ശിവശങ്കർ ഉൾപ്പെടെ അഞ്ചുപേരെ പ്രതി ചേർത്താണ് വിജിലൻസ് കേസെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.