Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകട്ടപ്പന...

കട്ടപ്പന സബ്​രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന; 49,920 രൂപ കണ്ടെത്തി

text_fields
bookmark_border
rupees
cancel
camera_alt

Representational Image

കട്ടപ്പന: കട്ടപ്പന സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസിന്‍റെ മിന്നൽപരിശോധനയിൽ കണക്കിൽപെടാത്ത 49,920 രൂപ കണ്ടെത്തി. ഓഫിസിൽ സാമ്പത്തിക ക്രമക്കേട്​ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെതുടർന്ന് കോട്ടയം വിജിലൻസ് എസ്​.പി വി.ജി. വിനോദ് കുമാറിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്​ വിജിലൻസ് പരിശോധന നടത്തിയത്.

ബുധനാഴ്​ച വൈകീട്ട്​ നാ​ലോടെ ആരംഭിച്ച പരിശോധന രാത്രി ഒമ്പതുവരെ നീണ്ടു. കണക്കിൽപെടാത്ത 43,450 രൂപക്കുപുറമെ സീനിയർ ക്ലർക്കിന്‍റെ പക്കൽനിന്ന്​ 3470 രൂപയും റെക്കോഡ് കോംപാക്ട് റൂം ഫയലുകൾക്കിടയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 3000 രൂപയും കണ്ടെത്തി. 43,450 രൂപ സബ്​രജിസ്​ട്രാർ ഓഫിസറുടെ മേശയിൽനിന്നാണ് പിടികൂടിയത്​. സംശയം ഉളവാക്കുന്ന ചില ഫയലുകൾ കൂടുതൽ പരിശോധനക്ക് വിധേയമാക്കും. രജിസ്ട്രേഷൻ സംബന്ധിച്ച നിരവധി ക്രമക്കേടുകൾ ഓഫിസുമായി ബന്ധപ്പെട്ട്​ പുറത്തുവരുന്നുണ്ട്. അന്വേഷണ റിപ്പോർട്ട്‌ വിജിലൻസ് ഡയറക്ടർക്ക് കൈമാറി.

വിജിലൻസ് ഇൻസ്​പെക്ടർമാരായ സജു എസ്. ദാസ്, ജയകുമാർ, സബ് ഇൻസ്​പെക്ടർ തോമസ്, സ്റ്റാൻലി, എ.എസ്.ഐമാരായ ടിജു, തോമസ്, വിജിലൻസ് പൊലീസ് ഉദ്യോഗസ്ഥരായ അരുൺ ചന്ദ്​, സൂരജ്, സുരേഷ്, രഞ്ജിനി, രാഹുൽ രവി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VigilanceSub Registrar Office
News Summary - Vigilance inspection at Kattappana Sub-Registrar's Office; 49,920 was found
Next Story