വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ജില്ല ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ സൂക്ഷിക്കുന്നതായും സ്റ്റോക്ക് രജിസ്റ്ററിൽ വ്യാപക കൃത്രിമം നടന്നതായും വിജിലൻസ് കെണ്ടത്തി. കഴിഞ്ഞ ദിവസം 14 ജില്ല ആശുപത്രികളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പൊതുജനങ്ങളുടെ ആരോഗ്യം െവച്ച് പന്താടുന്ന ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയത്. വളരെ ലാഘവത്തോടെയാണ് ആശുപത്രികളിൽ മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. രോഗികളുടെ ജീവനുതന്നെ ഭീഷണിയായേക്കാവുന്ന കാര്യങ്ങളാണ് മിക്ക ജില്ല ആശുപത്രികളിലും നടക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. േജാലിസമയത്ത് ഫാർമസിസ്റ്റുകൾ ഒപ്പിട്ട് മുങ്ങുകയാണ്.
നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ നിർേദശാനുസരണമാണ് മിന്നൽ പരിശോധന നടത്തിയത്.
രോഗികൾക്ക് ജനറിക് മരുന്നുകൾ കുറിച്ചുനൽകണമെന്ന നിർേദശം അപ്പാടെ കാറ്റിൽപറത്തുകയാണ്. വിവിധ കമ്പനികളുടെ പേരിലുള്ള മരുന്നുകളാണ് ഡോക്ടർമാർ എഴുതിനൽകുന്നത്. രോഗികൾക്ക് വിതരണം ചെയ്യുന്ന മരുന്നുകൾക്ക് കൃത്യമായ രേഖകൾ സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അത് മിക്കയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. വിലകൂടിയ മരുന്നുകൾ രോഗികൾക്കോ മറ്റ് ആവശ്യമുള്ള ആശുപത്രികൾക്കോ നൽകാതെ മാസങ്ങളോളം പല ആശുപത്രികളിലെയും സ്റ്റോറുകളിൽ കൈവശംെവക്കുന്നതായും കണ്ടെത്തി.
കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രിയിൽ സൂക്ഷിക്കരുതെന്നും അത് തിരികെ കൈമാറണമെന്നുമാണ് വ്യവസ്ഥ. എന്നാൽ, ഇതൊന്നും ഒരിടത്തും പാലിക്കപ്പെടുന്നില്ല. മിക്കയിടങ്ങളിലും കാലാവധി കഴിഞ്ഞ മരുന്നുകൾ ഡ്യൂട്ടി നഴ്സ് റൂമിൽ സൂക്ഷിക്കുകയാണെന്ന് പരിശോധനയിൽ കണ്ടെത്തി. സ്റ്റോക്ക് രജിസ്റ്ററിൽ വ്യാപകമായ കൃത്രിമമാണ് മിക്കയിടങ്ങളിലും നടക്കുന്നത്. ഫാർമസിസ്റ്റുകൾ ഡ്യൂട്ടി സമയത്ത് മിക്ക ആശുപത്രികളിലും ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി. ജില്ല വിജിലൻസ് എസ്.പിമാർ നൽകിയ റിപ്പോർട്ട് ക്രോഡീകരിച്ച് വിജിലൻസിെൻറ ശിപാർശ ഉൾപ്പെടെ സർക്കാറിന് സമർപ്പിക്കുമെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.