ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം പരിശോധിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കാനൊരുങ്ങി വിജിലൻസ്
text_fieldsതിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം പരിശോധിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കാൻ വിജിലൻസ് തീരുമാനം. പദ്ധതിക്കായി ലഭിച്ച തുകയുടെ ഭൂരിഭാഗവും കമ്മീഷനായി തട്ടിയെടുത്ത സാഹചര്യത്തിൽ നിർമാണത്തിന്റെ കൃത്യതയിൽ വിജിലൻസിന് സംശയമുണ്ട്. അതിനാലാണ് വിദഗ്ധ സമിതി രൂപീകരിക്കുന്നത്.
ഫ്ലാറ്റ് നിർമ്മാണത്തിലെ കൃത്യതയും ബലവും പരിശോധിക്കാനാണ് വിദഗ്ധ സമിതി രൂപീകരിക്കുന്നത്. പാലാരിവട്ടം മേൽപാലം പരിശോധനക്ക് നിയോഗിച്ച വിദഗ്ധ സമിതിക്ക് സമാനമായ സംഘമായിരിക്കും ക്രമക്കേട് പരിശോധിക്കുക. ലൈഫ് മിഷന് പദ്ധതിയിലെ വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ചയം നേരിട്ട് പരിശോധിച്ച ശേഷമാണ് വിജിലൻസിന്റെ പുതിയ തീരുമാനം. സർക്കാർ, പ്രൈവറ്റ് കോളജുകളിലെ എഞ്ചിനീയറിംഗ് വിദഗ്ധർ അടക്കം ഉൾപ്പെടുന്നതായിരിക്കും സംഘം.
അതേസമയം വടക്കാഞ്ചേരിയിൽ നേരിട്ടുള്ള തെളിവ് ശേഖരണത്തിൽ നിർണായക മൊഴികൾ വിജിലൻസിന് ലഭിച്ചു. യൂണിടാകിനെ കുറിച്ച് നിർമാണ ഘട്ടം വരെ അറിഞ്ഞിരുന്നില്ലെന്ന് നഗരസഭാ സെകട്ടറിയും ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്ററും മൊഴി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.