വിജിലൻസ് കണ്ണുകൾ വിധികർത്താക്കൾക്കു പിന്നാലെ
text_fieldsതൃശൂർ: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞത് കൃത്യമായി പാലിക്കുന്നുണ്ട്. വിധികർത്താക്കളെ നിരീക്ഷിക്കുന്നിൽ ഏറെ സാഹസം തന്നെയാണ് നടക്കുന്നത്. അവർക്ക് അനങ്ങാൻപോലുമാവാത്ത നിലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ചുറ്റിനും വിജിലൻസിെൻറ നിരീക്ഷണക്കണ്ണുണ്ട്. ഇതിനു പുറമെ പൊലീസും സ്പെഷൽ ബ്രാഞ്ചും ജനമൈത്രി പൊലീസും സംഘാടകരും അടക്കം വേദികൾ സുരക്ഷാക്രമീകരണങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. സ്റ്റേജ് മാനേജർമാരും സഹായികളും ഇക്കാര്യം കൃത്യമായി പരിശോധിക്കുന്നുണ്ട്. വേദിയിലേക്കോ വിധികർത്താക്കളുെട പരിസരത്തോ സ്റ്റേജ് കമ്മിറ്റി അംഗങ്ങളല്ലാെത ആരും എത്തില്ല. അതിന് അനുയോജ്യമായ സംഘാടനമാണ് നടത്തുന്നത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും കരിമ്പട്ടികയിൽ ഉൾപ്പെട്ടവർ വിധികർത്താക്കളായി എത്തിയതിനാൽ പുറത്ത് പ്രതീക്ഷയുമായി ഇടനിലക്കാരുണ്ട്. വട്ടപ്പാട്ടിൽ അടക്കം വിവിധ മത്സരങ്ങളിൽ ഇത്തരക്കാരെ രക്ഷിതാക്കൾ അടക്കം തിരിച്ചറിഞ്ഞിട്ടുണ്ട്. വാഗ്ദാനങ്ങളുമായി ഇടനിലക്കാർ മാധ്യമപ്രവർത്തകരുടെ പേരിൽപോലും എത്തുന്നതായാണ് വിജിലൻസ് നിരീക്ഷണം. നാടകമുൾപ്പെടെ ഞായറാഴ്ച നടക്കുന്ന മത്സരങ്ങളിൽ കൃത്യമായി ശ്രദ്ധവേണമെന്നാണ് സ്പെഷൽ ബ്രാഞ്ചിെൻറ വിലയിരുത്തൽ. പാനൽ ഇല്ലാത്ത സാഹചര്യത്തിൽ പഴയപട്ടികയിൽനിന്നാണ് അധിക വിധികർത്താക്കളും എത്തിയത്. രണ്ടുവർഷം വിധിനിർണയിച്ചവരെ പരിഗണിക്കുകയില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം പൂർണമായി നടപ്പാക്കാനായിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.