ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വിജിലൻസ് മിന്നൽ പരിശോധന
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. സർക്കാർ നിർദേശാനുസരണം െഎ.ജി എച്ച്. വെങ്കടേഷിെൻറ നേതൃത്വത്തിലാണ് 'ഓപറേഷന് ജീവന്-2' എന്ന പേരില്‍ പരിശോധന നടത്തിയത്. വൻകിട കമ്പനികളിൽനിന്ന് മാസപ്പടി വാങ്ങി ഉദ്യോഗസ്ഥർ ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതിന് കൂട്ടു നിൽക്കുന്നതായും ഇവർക്ക് ലൈസൻസ് വിതരണം ചെയ്യുന്നതിൽ വ്യാപക ക്രമക്കേട് നടക്കുന്നതായും കണ്ടെത്തി.
വിജിലൻസ് രാവിലെ 11 കഴിഞ്ഞ് പരിശോധനക്ക് എത്തിയപ്പോഴും തുറക്കാത്ത പത്തനംതിട്ട റാന്നി, ആറന്മുള, കൊല്ലം ചവറ, ചടയമംഗലം, വയനാട് സുൽത്താൻ ബത്തേരി, കണ്ണൂർ കല്യാശ്ശേരി, കോഴിക്കോട് പേരാമ്പ്ര ഓഫിസുകളിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഓഫിസുകൾ തുറന്ന് പരിശോധിച്ചു. റാന്നി ഭക്ഷ്യസുരക്ഷാ ഓഫിസിൽ വെള്ളിയാഴ്ച ഈ ഓഫിസ് തുറന്നു പ്രവർത്തിക്കുന്നതല്ല എന്ന ബോർഡ് സ്ഥാപിച്ചിരുന്നു. ജില്ല ഓഫിസറുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിെൻറ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതെന്ന് വ്യക്തമായി.
കണ്ണൂരിലെ ധർമടം, കൂത്തുപറമ്പ്, വയനാട് സുൽത്താൻ ബത്തേരി, മാനന്തവാടി, പാലക്കാട് ഒറ്റപ്പാലം, മലപ്പുറം മഞ്ചേരി, നിലമ്പൂർ, കാസർകോട് നീലേശ്വരം, ഉദുമ, കോഴിക്കോട് പേരാമ്പ്ര, കുന്ദമംഗലം, തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം എന്നീ ഓഫിസുകളിൽ ലാബ് റിപ്പോർട്ട് പ്രകാരം സുരക്ഷിതമല്ലാത്ത ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തവരുടെ പേരിൽ നടപടി സ്വീകരിക്കാതിരിക്കുന്നതും കണ്ടെത്തി.
സുൽത്താൻ ബത്തേരി, ആലത്തൂർ ഓഫിസുകള്‍ ചെറിയ പിഴ ഈടാക്കിയ ശേഷം കുറ്റക്കാരെ വിട്ടയക്കുകയാണ്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി, പുതുക്കാട്, പാലക്കാട് ആലത്തൂർ, കൊല്ലം പത്തനാപുരം ഓഫിസുകളുടെ പരിധിയിലെ വന്‍കിട ഹോട്ടലുകൾ, ബേക്കറികൾ എന്നിവ ഒഴിവാക്കിയാണ് സാമ്പ്ൾ ശേഖരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.