ഇബ്രാഹിം കുഞ്ഞിന്റെ ആശുപത്രി വാസം വിജിലൻസ് നീക്കം മുൻകൂട്ടിയറിഞ്ഞെന്ന് സൂചന
text_fieldsകൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രിയുടെ വീട്ടിലെത്തിയ വിജിലൻസ് സംഘം മടങ്ങി. ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്ന് അറിഞ്ഞതിനാലാണ് സംഘം മടങ്ങിയത്. അദ്ദേഹം ചികിത്സ തേടിയ ലേക് ഷോർ ആശുപത്രിയിലേക്ക് വിജിലൻസ് സംഘം പോയിട്ടുണ്ട്.
ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനായിരുന്നു വിജിലൻസ് നീക്കമെന്നാണ് സൂചന. ഇത് മുൻകൂട്ടി കണ്ടാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ പ്രവേശിച്ചതെന്നാണ് സംശയം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് ഭാര്യ വിജിലന്‍സ് സംഘത്തോട് പറഞ്ഞത്. ഇക്കാര്യം ആശുപത്രി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഭാര്യ അറിയിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർ വീടിനകത്ത് കയറി പരിശോധന നടത്തി. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ വനിതാ പൊലീസ് എത്തിയതിനുശേഷമായിരുന്നു പരിശോധന നടത്തിയത്. 10 അംഗ വിജിലൻസ് സംഘമാണ് ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.