എ.ഡി.ജി.പിക്കെതിരെ വിജിലൻസ് അന്വേഷണം: ഫയൽ അനക്കാതെ സർക്കാർ
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ശിപാർശയിൽ ആറുദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി. ഡി.ജി.പിയുടെ ശിപാർശ ഇതുവരെ ആഭ്യന്തര വകുപ്പ് വിജിലൻസ് മേധാവിക്ക് കൈമാറിയില്ല. അനുമതി വൈകുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ആര്.എസ്.എസ് ജനറല്‍ സെക്രട്ടറിയെ എം.ആർ. അജിത് കുമാർ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നും കാരണം മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി ആര്.എസ്.എസ് നേതാവിനെ കണ്ടതെന്നും വി.ഡി. സതീശൻ ആരോപിച്ചു.
അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് കഴിഞ്ഞ ആഴ്ചയാണ് ഡി.ജി.പി ശിപാർശ നൽകിയത്. ബന്ധുക്കളുടെ പേരിൽ സ്വത്ത് സമ്പാദിക്കൽ, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടിന്റെ നിർമ്മാണം, കേസ് ഒതുക്കാൻ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കണമെന്നായിരുന്നു എറണാകുളം സ്വദേശിയുടെ പരാതിയിലും ഭരണപക്ഷ എം.എൽ.എ പി.വി. അൻവർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലും ആവശ്യപ്പെട്ടിരുന്നത്.
പി.വി. അൻവറിന്റെ പരാതിയിൽ മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് ഒന്ന് എസ്.പിക്കാണ് അന്വേഷണ ചുമതല. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു നിർദേശം ലഭിച്ചാൽ മാത്രമേ അജിത് കുമാറിനെതിരെ അന്വേഷണം ആരംഭിക്കാനാകൂ എന്ന നിലപാടിലാണ് വിജിലൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.