കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം; പരാതിക്കാരൻ മുൻ ഡ്രൈവർ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെതിരെ വിജിലൻസിെൻറ പ്രാഥമിക അന്വേഷണം. സുധാകരെൻറ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് വിജിലൻസ് ഡയറക്ടർ സുധേഷ്കുമാർ പ്രാഥമിക അന്വേഷണത്തിന് നിർദേശിച്ചത്. കോഴിക്കോട് വിജിലൻസ് എസ്.പിക്കാണ് നിർദേശം.
കണ്ണൂർ ഡി.സി.സി ഓഫിസ് നിർമാണം, കെ. കരുണാകരന്‍ ട്രസ്‌റ്റ് എന്നിവയുമായി ബന്ധപ്പെട്ട് സാമ്പത്തികതിരിമറി നടത്തിയെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണം. പ്രാഥമിക പരിശോധനയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ എഫ്.െഎ.ആർ രജിസ്‌റ്റർ ചെയ്ത് സമഗ്ര അന്വേഷണം നടത്തും.
ഞായറാഴ്ച ഉച്ചക്കുശേഷം അന്വേഷണസംഘം പ്രശാന്തിെൻറ കണ്ണൂർ പള്ളിക്കുന്നിലെ ഫ്ലാറ്റിലെത്തി മൊഴി രേഖപ്പെടുത്തി. പരാതിയിൽ സൂചിപ്പിച്ച പണമിടപാടുമായി ബന്ധപ്പെട്ട ചില രേഖകൾ പ്രശാന്ത് അന്വേഷണസംഘത്തിന് കൈമാറി.
കെ. സുധാകരൻ കെ.പി.സി.സി പ്രസിഡൻറ് ആയതിനുപിന്നാെല മുഖ്യമന്ത്രിയും സുധാകരനും കൊമ്പുകോർത്തിരുന്നു. ബ്രണ്ണൻ കോളജ് കാലം പറഞ്ഞ് ഇരുവരും പോരടിച്ചെങ്കിലും വേഗംതന്നെ കെട്ടടങ്ങി. ഇതിന് പിന്നാെലയാണ് സുധാകരനെതിരെ അന്വേഷണ നീക്കം.
സർക്കാർനീക്കത്തിനെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. ഭയപ്പെടുത്താൻ സർക്കാർ നോക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ലോക്സഭ സ്പീക്കറുടെ അനുമതിയില്ലാതെ പ്രാഥമിക പരിശോധന പോലും നടക്കില്ല. പ്രചാരണത്തിനും രാഷ്ട്രീയനേതാക്കളെ അപമാനിക്കാൻ വേണ്ടിയുമാണിതെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരൻ സർക്കാർനീക്കത്തോട് പ്രതികരിച്ചിട്ടില്ല.
2010ൽ കെ. കരുണാകരെൻറ മരണത്തിനുശേഷമാണ് കെ. സുധാകരൻ എം.പി ചെയർമാനായി ലീഡർ കെ. കരുണാകരൻ സ്‌മാരക ട്രസ്‌റ്റ് രൂപവത്കരിച്ചത്. ചിറക്കൽ കോവിലകത്തിെൻറ ഉടമസ്ഥതയിലായിരുന്ന രാജാസ് ഹയർസെക്കൻഡറി, യു.പി സ്‌കൂളുകളും ഏഴര ഏക്കർ സ്ഥലവും 16 കോടി രൂപക്ക് വാങ്ങാൻ ട്രസ്‌റ്റ് തീരുമാനിച്ചിരുന്നു. എന്നാൽ കോടികൾ സമാഹരിച്ചശേഷം സുധാകരൻതന്നെ ചെയർമാനായി കണ്ണൂർ എജ്യുപാർക്ക് എന്ന സ്വകാര്യ കമ്പനി രൂപവത്കരിച്ചു. ഈ കമ്പനിയുടെ പേരിൽ സ്‌കൂൾ രജിസ്‌റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതോടെ ഇടപാടിൽനിന്ന് കോവിലകം മാനേജ്‌മെൻറ് പിന്മാറി. സ്‌കൂൾ പിന്നീട് ചിറക്കൽ സർവിസ് സഹകരണ ബാങ്ക് വാങ്ങി. ഇടപാട് നടന്നില്ലെങ്കിലും പിരിച്ചെടുത്ത പണം പലർക്കും ഇനിയും തിരിച്ചുകൊടുത്തില്ലെന്നാണ് പ്രശാന്ത് ബാബു വിജിലൻസിന് നൽകിയ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.