കെ.എം. എബ്രഹാമിനെതിരായ അന്വേഷണം: വിജിലന്‍സ് പരാതിക്കാരന്‍െറ മൊഴിയെടുത്തു
text_fieldsതിരുവനന്തപുരം: ധനവകുപ്പ് അഡീഷനല്‍ ചീഫ്സെക്രട്ടറി കെ.എം. എബ്രഹാമിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരാതിക്കാരനില്‍നിന്ന് മൊഴിയെടുത്തു. സ്പെഷല്‍ സെല്‍ എസ്.പി എസ്. രാജേന്ദ്രനാണ് ശനിയാഴ്ച പരാതിക്കാരന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്‍െറ മൊഴിയെടുത്തത്. ചീഫ്സെക്രട്ടറിക്ക് വര്‍ഷംതോറും നിര്‍ബന്ധമായി സ്വത്തുവിവരം ഫയല്‍ ചെയ്യണമെന്നിരിക്കെ 1988 മുതല്‍ 1994വരെയുള്ള ആറു വര്‍ഷക്കാലം കെ.എം. എബ്രഹാം തന്‍െറ സ്വത്തുവിവരം കാണിച്ച് അംഗീകാരം നേടാത്തത് ഗുരുതര ക്രമക്കേടാണെന്ന് ജോമോന്‍ വിജിലന്‍സിന് മൊഴി നല്‍കി. കൊല്ലം കടപ്പാക്കടയില്‍ മൂന്നുനില ഷോപിങ് കോംപ്ളക്സ് നിര്‍മിച്ചതിന് കോടികള്‍ ചെലവായതിന്‍െറ വിവരം പിന്നീടുള്ള സ്വത്തുവിവരക്കണക്കില്‍ രേഖപ്പെടുത്തിയിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. കെ.എം.എബ്രഹാമിന്‍െറ വീട്ടില്‍ പരിശോധന നടത്തിയതിന് കഴിഞ്ഞ ദിവസം എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബ് എസ്.പി രാജേന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പരാതിക്കാരന്‍െറ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ ഏഴിനകം സമര്‍പ്പിക്കണമെന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.