വിജിലന്‍സ് അന്വേഷണം: കേരളം വിടുമെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍
text_fieldsകോട്ടയം: നിരന്തരം തുടരുന്ന വിജിലന്‍സ് അന്വേഷണവും റെയ്ഡുകളും അവസാനിപ്പിക്കുന്നില്ളെങ്കില്‍ കേരളം വിടുമെന്ന് ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഭീഷണി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ നിലക്കുനിര്‍ത്തണമെന്ന് സീനിയര്‍ ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണ് കേരളം വിട്ട് തല്‍ക്കാലം കേന്ദ്രസര്‍വിസിന് പോകുമെന്ന മുന്നറിയിപ്പുമായി ഏതാനും ഉദ്യോഗസ്ഥര്‍ രംഗത്തത്തെിയത്.
അടുത്ത ദിവസങ്ങളില്‍ ചിലര്‍ ഇതുസംബന്ധിച്ച അപേക്ഷയുമായി സര്‍ക്കാറിനെ സമീപിക്കും. അതേസമയം, കഴിഞ്ഞദിവസം നടന്ന ഐ.എ.എസ് അസോസിയേഷന്‍ കുടുംബസംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയും ചെയ്തു. രാപകല്‍ അധ്വാനിക്കുന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സേവനത്തെ ആത്മാര്‍ഥമായി പ്രശംസിച്ച മുഖ്യമന്ത്രി സത്യസന്ധമായി ജോലിചെയ്യുന്നവര്‍ക്ക് ആരെയും ഭയപ്പെടേണ്ടതില്ളെന്ന സൂചനയും നല്‍കി.
എന്നാല്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി കൂടുതല്‍ ശക്തമാക്കാനും വിജിലന്‍സ് ഡയറ്കടര്‍ തീരുമാനിച്ചു. ഇത്തരത്തില്‍ വിജിലന്‍സ് പരിശോധനകളും നടപടികളും തുടര്‍ന്നാല്‍ കേരളത്തില്‍ വികസന പദ്ധതികളുമായി മുന്നോട്ട് പോകാനാവില്ളെന്ന നിലപാടിലാണ് ചില ഐ.എ.എസ് ഉദ്യോഗസ്ഥര്‍. ഇക്കാര്യം വീണ്ടും സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍കൊണ്ടുവരാനും ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്. വിജിലന്‍സ് നടപടി തുടര്‍ന്നാല്‍ വ്യവസായ-ജലവിഭവ-റവന്യൂ വകുപ്പുകളില്‍ തിരിക്കിട്ട വികസന പ്രവര്‍ത്തനങ്ങളൊന്നും വേണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ കര്‍ശന നിലപാട്. ഇന്നത്തെ സാഹചര്യത്തില്‍ ചില വികസന പ്രവൃത്തികള്‍ നടത്തണമെങ്കില്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതിന് വകുപ്പ് മന്ത്രിയുടെ ശക്തമായ പിന്തുണ വേണം. വാക്കാലുള്ള ഒരുത്തരവും അനുസരിക്കേണ്ടതില്ളെന്നും വ്യക്തമായ നിര്‍ദേശം ലഭിക്കുന്നില്ളെങ്കില്‍ കാര്യമായ ഇടപെടല്‍ വേണ്ടെന്ന നിലപാടും ഉദ്യോഗസ്ഥര്‍ സ്വീകരിക്കും.
അതിനിടെ ജേക്കബ് തോമസിന്‍െറ നിലപാടില്‍ കടുത്ത അതൃപ്തിയുമായി കൂടുതല്‍ ഉദ്യോഗസഥര്‍ ബന്ധപ്പെട്ട മന്ത്രിമാരെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, പലമന്ത്രിമാരും തങ്ങളുടെ നിസ്സഹായവസ്ഥ ഉദ്യോഗസ്ഥരെയും അറിയിച്ചതയാണ് വിവരം. അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിജിലന്‍സില്‍ തല്‍ക്കാലം ഒരുവിധ ഇടപെടലും നടത്തില്ളെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി. വരും ദിവസങ്ങളില്‍ ഏതാനും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സിന്‍െറ നപടികളുണ്ടാവുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.