വിജിലൻസ് റെയ്ഡും കോടതിവിധിയും ആത്മവിശ്വാസത്തിൽ യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിച്ചിരിെക്ക സർക്കാറിനെയും ഭരണപക്ഷത്തെയും കടന്നാക്രമിക്കാൻ കൂടുതൽ ആയുധങ്ങൾ ലഭിച്ചതിെൻറ ആത്മവിശ്വാസത്തിൽ പ്രതിപക്ഷം. സ്വർണ-ലഹരിക്കടത്തുകളും ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളും സർക്കാറിനെ പിടിച്ചുലച്ചിരിെക്കയാണ് കെ.എസ്.എഫ്.ഇയിെല വിജിലൻസ് റെയ്ഡിൽ ഭരണപക്ഷത്തെ ഭിന്നത മറനീക്കിയത്. ഇതിന് പിന്നാലെ, പെരിയ കേസ് സി.ബി.െഎക്ക് വിടുന്നത് തടയാനുള്ള സർക്കാർ നീക്കം സുപ്രീംകോടതിയിൽ പാളിയതും തിരിച്ചടിയായി.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഒാഫിസിലെ ഉന്നതർക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണമാണ് എൽ.ഡി.എഫ് നേരിടുന്നത്. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പുറമെ അഡീ. പ്രൈവറ്റ് സെക്രട്ടറിയും സംശയനിഴലിലാണ്.
ലഹരി കടത്തിൽ കോടിയേരി ബാലകൃഷ്ണെൻറ മകൻ പ്രതിയായതിന് പുറമെ കള്ളപ്പണ ഇടപാടുകളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരിക്ക് മാറേണ്ടിവന്നത്.
ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി ആേരാപണവും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും സർക്കാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആരോപണങ്ങളിൽ ഏതന്വേഷണവും ആകാമെന്ന് ആദ്യം പ്രഖ്യാപിച്ച എൽ.ഡി.എഫ് പിന്നീട് കേന്ദ്ര ഏജൻസികൾക്കെതിരെ തിരിഞ്ഞു.
കേന്ദ്ര ഏജൻസികൾക്കെതിരായ പ്രചാരണം എൽ.ഡി.എഫ് ശക്തമായി തുടരുന്നതിനിടെയായിരുന്നു െക.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ്. റെയ്ഡിനെതിരെ ധനമന്ത്രി തോമസ് െഎസക് പരസ്യമായി രംഗത്തുവന്നുവെങ്കിലും അദ്ദേഹത്തെ തള്ളിയ മുഖ്യമന്ത്രി വിജിലൻസ് നടപടിയെ പൂർണമായും ന്യായീകരിച്ചു. റെയ്ഡിനെതിരെ സി.പി.െഎയും ചില സി.പി.എം നേതാക്കളും രംഗത്തുവന്നതോടെ മുന്നണിയിലും സി.പി.എമ്മിലുമുള്ള കടുത്തഭിന്നത മറനീക്കി. മുഖ്യമന്ത്രിയും പാര്ട്ടിയും തള്ളിപ്പറഞ്ഞ ധനമന്ത്രിക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്നാണ് പ്രതിപക്ഷവാദം.ഭരണമുന്നണിയെയും ഭരണത്തെയും ചൂഴ്ന്ന് ആരോപണങ്ങൾ നിറഞ്ഞുനിൽക്കെയാണ് പെരിയ കേസിൽ സർക്കാറിനുണ്ടായ തിരിച്ചടി. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലെപ്പട്ട കേസിലെ അന്വേഷണം സി.ബി.െഎക്ക് വിട്ട ഹൈകോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. പ്രതികളെ സഹായിക്കാൻ ഖജനാവിൽനിന്ന് ലക്ഷങ്ങൾ ചെലവാക്കിയെന്ന ആരോപണമാണ് യു.ഡി.എഫ് ഉയർത്തുന്നത്. കോടതി വിധി വടക്കൻ കേരളത്തിൽ പ്രചാരണത്തിന് ഉൗർജം പകരുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.