‘ഓപ്പറേഷൻ ഈഗിൾ വാച്ച്’; സ്കൂളുകളിൽ വിജിലൻസ് റെയ്ഡ്
text_fieldsമലപ്പുറം: പ്ലസ് വൺ പ്രവേശനത്തിന് പണം വാങ്ങിയെന്ന പരാതിയെ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ വിജിലൻസ് റെയ് ഡ്. ‘ഓപ്പറേഷൻ ഈഗിൾ വാച്ച്’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി 45 ഓളം എയ്‌ഡഡ് സ്കൂളുകളിലും 15 ഓളം വിദ്യാഭ്യാസ ഓഫീസ ുകളിലുമാണ് (DEO/AEO) വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നത്. മലപ്പുറത്തെ ഹയർസെക്കൻററി ഉപഡയറക്ടറുടെ ഓഫീസിൽ നിന്ന് കണക്കിൽപെടാത്ത ഒരു ലക്ഷം രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു. ജൂനിയർ സൂപ്രണ്ട് ശ്രീകുമാറിൽ നിന്നാണ് പണം പിടിച്ചെടുത്തത്.
എയ്‌ഡഡ് സ്കൂൾ മാനേജ്‌മെന്റുകളും സ്കൂളുകളിലെ പി.ടി.എ കമ്മിറ്റികളും ചേർന്ന് വിദ്യാർഥികളുടെ പ്രവേശന സമയത്ത് നടത്തുന്ന സാമ്പത്തിക ക്രമക്കേടുകളും അനധികൃത പണ പിരിവും കണ്ട് പിടിക്കുന്നതിന് വേണ്ടിയാണ്വിജിലൻസ് റെയ്ഡ്.
ഉയർന്ന വിജയശതമാനവും ഗുണ നിലവാരവും പുലർത്തുന്ന സർക്കാർ - എയ്‌ഡഡ് സ്കൂളുകളിലെ മാനേജ്മെൻറുകൾ സ്കൂൾ പ്രവേശന സമയത്ത് രക്ഷിതാക്കളിൽ നിന്നും പി.ടി.എ ഫണ്ട് ,ബിൽഡിംഗ് ഫണ്ട് എന്നീപേരുകളിൽ വൻ തുകകൾ പിരിച്ചെടുക്കുന്നതായി പരാതി ഉയർന്നിരുന്നു. എയ്‌ഡഡ് സ്കൂളിലെ അധ്യാപക, അനധ്യാപക തസ്തികകളിലുള്ള നിയമനങ്ങളുടെ അംഗീകാരം നൽകുന്നതിൽ വ്യാപക ക്രമക്കേടുകൾ നടത്തുന്നതായും, കൈക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി മുൻഗണന ക്രമം തെറ്റിച്ച് അംഗീകാരം നൽകുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
റിട്ടയർമെൻറ് ഒഴിവുകൾ നികത്തുന്നതിന് വേണ്ട ഫയലുകളിൽ കാലതാമസം വരുത്തുക, നിയമന അംഗീകാരത്തിനായി വലിയ തുകകൾ ജില്ലാ എഡ്യൂക്കേഷണൽ ഓഫീസ് (DEO), അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസുകളിലെ ജീവനക്കാർ ആവശ്യപ്പെടുന്നു തുടങ്ങി ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് വിജിലൻസ് എ.ഡി.ജി.പി അനിൽ കാന്തിെൻറ നിർദേശപ്രകാരം സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.