സബ് രജിസ്ട്രാർ ഓഫിസുകളിൽ മിന്നൽപരിശോധന; മൂന്ന് ലക്ഷത്തോളം രൂപയും മദ്യക്കുപ്പികളും പിടിച്ചു
text_fieldsതിരുവനന്തപുരം: 'ഓപറേഷൻ സത്യ ഉജാല' എന്ന പേരിൽ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ കണക്കിൽപെടാത്ത മൂന്ന് ലക്ഷത്തിൽപരം രൂപ പിടികൂടി. വ്യാഴാഴ്ച ഉച്ചക്ക് 3.30 മുതലാണ് ഒരേസമയം വിവിധയിടങ്ങളിൽ മിന്നൽപരിശോധന നടന്നത്.
കോഴിക്കോട് കക്കോടി- 180,000, മുക്കം- 7600, പത്തനംതിട്ട -34000, തിരുവല്ല - 25800, കോട്ടയം - 22352, ആലപ്പുഴ ഭരണിക്കാവ് -14500, വയനാട് മാനന്തവാടി -12000, എറണാകുളം കാക്കനാട് - 6000,- വൈത്തിരി - 4550, പന്തളം - 3400, കണ്ണൂർ മാതമംഗലം - 2000, ഇടുക്കി തൊപ്രാംകുടി - 1350, പാലക്കാട് - 800 എന്നിങ്ങനെയാണ് പണം പിടിച്ചെടുത്തത്
പാലക്കാട് ഓഫിസിൽനിന്ന് രണ്ട് കുപ്പി മദ്യം പിടിച്ചെടുത്തു. എടപ്പാൾ സബ് രജിസ്ട്രാർ ഓഫിസിൽ 900 ചതുരശ്ര അടിയെന്നുപറഞ്ഞ് രജിസ്റ്റർ ചെയ്ത കെട്ടിടം 2500 ചതുരശ്ര അടി ആണെന്ന് കണ്ടെത്തി. കോട്ടയം ജില്ലയിലെ പുതുപ്പള്ളി, രാമപുരം, ഇടുക്കി ദേവികുളം ഓഫിസുകളിൽ കെട്ടിടങ്ങളുടെ വില കുറച്ച് രജിസ്റ്റർ ചെയ്യുന്നതായി കണ്ടെത്തി. ആലപ്പുഴ കുത്തിയതോട്, ഭരണിക്കാവ്, പുതുപ്പള്ളി സബ് രജിസ്ട്രാർ ഓഫിസുകളിൽ രജിസ്റ്റർ ചെയ്യുന്ന അസ്സൽ ആധാരം ലൈസൻസിയുടെ കൈവശം കൊടുത്ത് വിട്ട് ഉടമകൾക്ക് കൈമാറുന്നതായി കണ്ടെത്തി. ഡയറക്ടർ സുദേഷ് കുമാറിെൻറ ഉത്തരവ് പ്രകാരം ഇൻസ്പെക്ടർ ജനറൽ എച്ച്. വെങ്കിടേഷിെൻറ മേൽനോട്ടത്തിൽ ഇൻറലിജൻസ് വിഭാഗം പൊലീസ് സൂപ്രണ്ടിെൻറ ചുമതല വഹിക്കുന്ന കെ.ഇ. ബൈജു, തെക്കൻ മേഖല സൂപ്രണ്ട് ജയശങ്കർ, മധ്യമേഖല സൂപ്രണ്ട് ഹിമേന്ദ്രനാഥ്, കിഴക്കൻ മേഖല സൂപ്രണ്ട് വിനോദ് കുമാർ, വടക്കൻ മേഖല സൂപ്രണ്ട് സജീവൻ എന്നിവരാണ് മിന്നൽ പരിശോധനക്ക് നേതൃത്വം നൽകിയത്.
കെട്ടിടങ്ങളുടെ യഥാർഥ വിലെയക്കാൾ കുറച്ച് കാണിച്ചിട്ടുണ്ടോയെന്നറിയാൻ തുടർദിവസങ്ങളിൽ സ്ഥലപരിശോധന കൂടി നടത്തി ഉറപ്പുവരുത്തുമെന്നും വിശദ റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാറിലേക്ക് സമർപ്പിക്കുമെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.