വിജിലന്‍സ് പരിശോധന: സ്പെഷല്‍ സെല്‍ എസ്.പിക്കെതിരെ നടപടിക്ക് സാധ്യത
text_fieldsതിരുവനന്തപുരം: വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പിക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്‍െറ വസതിയില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ എസ്.പി രാജേന്ദ്രന്‍െറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്.
കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ പ്രാഥമികവിവര ശേഖരണത്തിനാണ് വിജിലന്‍സ് സംഘം ബുധനാഴ്ച എബ്രഹാമിന്‍െറ തിരുവനന്തപുരത്തെ വസതിയിലത്തെിയത്. വസതിയുടെ വലിപ്പം സംബന്ധിച്ച വിവരങ്ങള്‍ അളന്നുതിട്ടപ്പെടുത്തലായിരുന്നു ഉദ്ദേശ്യം. എന്നാല്‍, ഇക്കാര്യം വിജിലന്‍സ് ആസ്ഥാനത്ത് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലത്രെ. വനിതാ ഉദ്യോഗസ്ഥരെ ഒപ്പംകൂട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലും വീഴ്ചപറ്റി.
എബ്രഹാമിന്‍െറ വീട്ടിലുണ്ടായിരുന്നവര്‍ വിജിലന്‍സ് നടപടി ചോദ്യംചെയ്തപ്പോള്‍ മുകളില്‍നിന്നുള്ള ഉത്തരവ് നടപ്പാക്കുന്നെന്നായിരുന്നു എസ്.പി നല്‍കിയ വിശദീകരണം. ഇതും വിജിലന്‍സ് ഗൗരവമായാണ് കാണുന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ എസ്.പി രാജേന്ദ്രന് എ.ഡി.ജി.പി ദര്‍വേശ് സാഹിബ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. അതേസമയം, വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരം നടന്ന പരിശോധന മുറപ്രകാരമാണ് നടന്നതെന്നാണ് എസ്.പിയോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.