Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. സുധാകരനെതിരെ...

കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന്​ വിജിലൻസ് ശിപാർശ

text_fields
bookmark_border
K Sudakaran
cancel

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന്​ വിജിലൻസ്​ ശിപാർശ നൽകിയതായി സൂചന. അനധികൃത സ്വത്ത്​ സമ്പാദന പരാതിയിലടക്കം അന്വേഷണത്തിന്​ ശിപാർശ നൽകിയിട്ടുണ്ട്​. സുധാകരന്‍റെ മുൻ ഡ്രൈവർ പ്രശാന്ത്​ ബാബുവിന്‍റെ പരാതിയിലുള്ള പ്രാഥമികാന്വേഷണം പൂർത്തിയായി. തെളിവ്​ ശേഖരണത്തിന്​ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ്​ വിജിലൻസ്​.

കണ്ണൂർ ഡി.സി.സി ഓഫിസ്​ നിർമാണം, കെ. കരുണാകരന്‍ ട്രസ്​റ്റ്​​ എന്നിവയുമായി ബന്ധപ്പെട്ട്​ സാമ്പത്തികതിരിമറി നടത്തിയെന്ന പരാതിയിലാണ്​ പ്രാഥമിക അന്വേഷണം നടത്തിയത്​. 2010ൽ കെ. കരുണാകര​െൻറ മരണത്തിനുശേഷമാണ്‌ കെ. സുധാകരൻ ചെയർമാനായി ലീഡർ കെ. കരുണാകരൻ സ്‌മാരക ട്രസ്‌റ്റ്‌ രൂപവത്​കരിച്ചത്‌.

ചിറക്കൽ കോവിലകത്തി​െൻറ ഉടമസ്ഥതയിലായിരുന്ന രാജാസ്‌ ഹയർസെക്കൻഡറി, യു.പി സ്‌കൂളുകളും ഏഴര ഏക്കർ സ്ഥലവും 16 കോടി രൂപക്ക്​ ​ വാങ്ങാൻ ട്രസ്‌റ്റ്​ തീരുമാനിച്ചിരുന്നു. എന്നാൽ കോടികൾ സമാഹരിച്ചശേഷം സുധാകരൻതന്നെ ചെയർമാനായി കണ്ണൂർ എജ്യ​ുപാർക്ക്‌ എന്ന സ്വകാര്യ കമ്പനി രൂപവത്​കരിച്ചു.

ഈ കമ്പനിയുടെ പേരിൽ സ്‌കൂൾ രജിസ്‌റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതോടെ ഇടപാടിൽനിന്ന്​ കോവിലകം മാനേജ്‌മെൻറ്​ പിന്മാറി. സ്‌കൂൾ പിന്നീട്‌ ചിറക്കൽ സർവിസ്‌ സഹകരണ ബാങ്ക്‌ വാങ്ങി. ഇടപാട്‌ നടന്നില്ലെങ്കിലും പിരിച്ചെടുത്ത പണം പലർക്കും ഇനിയും തിരിച്ചുകൊടുത്തില്ലെന്നാണ് പ്രശാന്ത് ബാബു വിജിലൻസിന്​ നൽകിയ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilancek sudhakaran
News Summary - Vigilance recommends detailed probe against Sudhakaran
Next Story