മരംകൊള്ള: സർക്കാറിന് പരിക്കില്ലാതെ വനം വിജിലൻസ് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: അഞ്ച് ജില്ലകളിലെ അനധികൃത മരംമുറി അന്വേഷിച്ച വനം വിജിലൻസ് വിഭാഗം സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. 14 കോടിയോളം രൂപ വിലവരുന്ന മരങ്ങളാണ് മുറിച്ചതെന്ന് കണ്ടെത്തി. തേക്ക്, ഇൗട്ടി മരങ്ങളാണ് കൂടുതലും മുറിച്ചത്. നേരത്തെ കടത്തിക്കൊണ്ടുപോയ മരങ്ങൾ ഒഴികെ ഏറെക്കുറെ പിടിെച്ചടുക്കാൻ വനംവകുപ്പിന് കഴിഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതോടെ സർക്കാറിന് വലിയനഷ്ടം സംഭവിച്ചിട്ടില്ലെന്ന തരത്തിൽ മുഖംരക്ഷിക്കാൻ വനംവകുപ്പിനാകും. വനം വിജിലൻസ് വിഭാഗത്തിലെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പി.സി.സി.എഫ്) ഗംഗ സിങ്ങിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അഞ്ച് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിെൻറ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചതായി ഗംഗ സിങ് 'മാധ്യമ'ത്തോട് പറഞ്ഞു. വയനാട്, തൃശൂർ ജില്ലകളിൽനിന്നാണ് കൂടുതൽ മരങ്ങൾ മുറിച്ചത്. തേക്കും ഇൗട്ടിയുമാണ് കൂടുതൽ മുറിച്ചത്. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും വ്യാപക മരംമുറി നടന്നു. ഇവിടെ തേക്കും ഇൗട്ടിയും എബണിയും മുറിച്ചു. വനം വിജിലൻസ് വിഭാഗത്തിന് സമാന്തരമായി ക്രൈംബ്രാഞ്ച്, വിജിലൻസ്, വനം വകുപ്പുകൾ ചേർന്നുള്ള പ്രത്യേകസംഘത്തിെൻറ അന്വേഷണവും നടന്നുവരികയാണ്. അഞ്ച് ജില്ലകളിൽ വനംവകുപ്പ് നടത്തുന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയേക്കും.
ഇതേകാലയളവിൽ സംസ്ഥാനത്ത് മറ്റേതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി മരംമുറി നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് വനം വിജലൻസ് വിഭാഗം തുടരന്വേഷണം നടത്തും. ജനുവരിയിലാണ് മുട്ടിലിലെ ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ പട്ടയഭൂമിയില്‍നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഈട്ടിത്തടി മുറിച്ചുകടത്തിയത്. വയനാട് മുട്ടിൽ സൗത്ത് വില്ലേജിലെ മരംമുറിയും ഈട്ടിത്തടി കടത്തലും സംബന്ധിച്ച വനം മേധാവിയുടെ പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചിരുന്നു.
റവന്യൂ, വനം വകുപ്പുകള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായും തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിൽ സമാന സംഭവങ്ങളുണ്ടായതായും വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് വിജിലന്‍സിെൻറ ചുമതലയുള്ള പി.സി.സി.എഫിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടത്. വെട്ടിയ മരങ്ങളുടെ കണെക്കടുപ്പിനൊപ്പം പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തണമെന്നായിരുന്നു നിർദേശം.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിവാദ ഉത്തരവിെൻറ അടിസ്ഥാനത്തിൽ 10 ജില്ലകളിൽ മരംമുറി നടന്നിട്ടുണ്ടെന്നാണ് സർക്കാറിന് ലഭിച്ച പ്രാഥമിക റിപ്പോർട്ട്. എന്നാൽ അത്രത്തോളമില്ലെന്നാണ് വനം വിജലൻസിെൻറ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.