കെ.എം. ഷാജിെക്കതിരെ കേസെടുക്കാമെന്ന് വിജിലൻസ്; തെരഞ്ഞെടുപ്പുകാലത്ത് കുടുക്കാൻ നീക്കമെന്ന് ഷാജി
text_fieldsകോഴിക്കോട്: യു.ഡി.എഫ് അഴീക്കോട് മണ്ഡലം സ്ഥാനാർഥിയും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം. ഷാജി അനധികൃതമായി 1.47 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസ് റിപ്പോർട്ട്. പൊതുപ്രവർത്തകൻ അഡ്വ.എം.ആർ. ഹരീഷ് നൽകിയ ഹരജിയിൽ വിജിലൻസ് പ്രത്യേക സെൽ പ്രത്യേക കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് വിവരങ്ങൾ.
വരവിനേക്കാൾ 166 ശതമാനം അധികവരുമാനം രേഖയിലുണ്ടെന്നും 28 തവണ നടത്തിയ വിദേശ യാത്രകളെപ്പറ്റി അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്. ഷാജിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയിൽ അപേക്ഷ നൽകി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
എം.എൽ.എ ആയശേഷം 2011 ജൂൺ ഒന്നു മുതൽ 2020 ഒക്ടോബർ 31വരെയുള്ള ഇടപാടുകളാണ് പരിശോധിച്ചത്. ഇതുപ്രകാരം 88.57 ലക്ഷം രൂപയാണ് വരുമാനം. ചെലവാക്കിയത് 32.19 ലക്ഷവും. 2.03 കോടി രൂപയുടെ സ്വത്ത് ഇക്കാലയളവിൽ വാങ്ങി. മൊത്തം സ്വത്തും ചെലവും കൂട്ടിയാൽ 2.36 കോടി രൂപയാകും. ഇതിൽ 1.47 കോടി രൂപയുടെ വ്യത്യാസമുണ്ടെന്നുംം ഇത് അനധികൃത മാർഗത്തിലുള്ളതാണെന്ന് കരുതുന്നതായുമാണ് റിപ്പോർട്ടിലുള്ളത്.
തെരഞ്ഞെടുപ്പുകാലത്ത് കുടുക്കാൻ നീക്കം – ഷാജി
കണ്ണൂർ: തെരഞ്ഞെടുപ്പു കാലത്ത് കുടുക്കാൻ ആസൂത്രിതമായി തയാറാക്കിയതാണ് വിജിലൻസ് റിപ്പോർട്ടെന്ന് കെ.എം. ഷാജി. ഇതുകൊണ്ടാന്നും തന്നെ കുലുക്കാൻ കഴിയില്ല. എെൻറ സ്വത്ത് വർധനയിൽ പറയുന്ന കാര്യങ്ങൾ വാസ്തവമല്ല. കൈവശമുള്ള സ്വത്തിന് കൃത്യമായ സ്രോതസ്സ് കാണിക്കാനുണ്ട്. കണക്ക് ഹാജരാക്കിയിട്ടുമുണ്ട്. സീൽഡ് കവറിലിട്ട് കൊടുത്ത വിവരങ്ങൾ ഉദ്യോഗസ്ഥർ ചോർത്തി തെരഞ്ഞെടുപ്പിൽ ആയുധമാക്കുകയാണ്. ഞാൻ അയോഗ്യനാണെന്നാണ് സി.പി.എം പറഞ്ഞത്. എന്നാൽ, യോഗ്യനാണെന്ന് തെരഞ്ഞെടുപ്പു കമീഷൻ പറഞ്ഞു. കൂലിത്തല്ലുകാരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തരംതാണ രാഷ്ട്രീയം കളിക്കുകയാണ് പിണറായി വിജയനെന്ന് ഷാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.