Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2020 3:50 AM GMT Updated On
date_range 26 Nov 2020 3:50 AM GMTവി.ഡി. സതീശൻ എം.എൽ.എക്കെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്
text_fieldsbookmark_border
തിരുവനന്തപുരം: കോൺഗ്രസ് നേതാവും എം.എൽ.എയുമായ വി.ഡി. സതീശനെതിരെ അന്വേഷണത്തിന് വിജിലൻസ് സ്പീക്കറുടെ അനുമതി തേടി. പുനർജ്ജനി പദ്ധതിക്ക് വിദേശ സഹായം തേടിയതിലാണ് അന്വേഷണം.
യു.ഡി.എഫ് നേതാക്കൾക്കെതിരായ വിവിധ കേസുകളിൽ സംസ്ഥാന സർക്കാർ അന്വേഷണ നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇബ്രാഹീം കുഞ്ഞ്, കെ.എം ഷാജി, എം.സി ഖമറുദ്ദീൻ എന്നിവർക്കെതിരായ കേസുകളിൽ നടപടി തുടങ്ങി. എം.കെ. രാഘവൻ എം.പി, വി.ഡി. സതീശൻ എം.എൽ.എ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണ അനുമതി തേടിയിട്ടുണ്ട്. ബാർകോഴകേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർക്കെതിരെയും അന്വേഷണത്തിനുള്ള നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story