ഇബ്രാഹീം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം ആശുപത്രിയിലെത്തി
text_fieldsകൊച്ചി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രി ഇബ്രാഹീം കുഞ്ഞിനെ േചാദ്യം ചെയ്യാൻ വിജിലൻസ് സംഘമെത്തി. പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ ഇബ്രാഹീം കുഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചികിത്സയിൽ കഴിയുന്നത്. വിജിലൻസിെൻറ കസ്റ്റഡി അപേക്ഷയും ഇബ്രാഹീം കുഞ്ഞിെൻറ ജാമ്യാപേക്ഷയും നേരത്തെ കോടതി തള്ളിയതാണ്.
ഇബ്രാഹീം കുഞ്ഞിെൻറ ആരോഗ്യ സ്ഥിതി മോശമാണെന്ന മെഡിക്കൽ റിേപ്പാർട്ടിെൻറ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ നേരത്തെ കോടതി തള്ളതിയത്. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് ഇബ്രാഹീം കുഞ്ഞിനെ കസ്റ്റഡിയിൽ നൽകുന്നത് ആരോഗ്യസ്ഥിതി ഗുരുതരമാകാൻ ഇടയാക്കുമെന്നും മെഡിക്കൽ റിപ്പോർട്ട് ചൂണ്ടികാണിച്ചിരുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ലഭിക്കുന്ന ചികിത്സ സർക്കാർ ആശുപത്രിയിൽ ലഭ്യമാണോ എന്ന് കോടതി ആരോഗ്യ വകുപ്പിനോട് അന്വേഷിക്കുകയും ചെയ്തു. ശേഷം, ഇബ്രാഹീം കുഞ്ഞ് ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തി നിശ്ചിത സമയം വീതം ചോദ്യം ചെയ്യാൻ വിജിലൻസിന് കോടതി അനുമതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.