Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2020 3:13 PM IST Updated On
date_range 25 Nov 2020 3:13 PM ISTചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിലെ 10 കോടിയെക്കുറിച്ച് അന്വേഷണം വേണമെന്ന് വിജിലൻസ്
text_fieldsbookmark_border
തൊടുപുഴ: ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിൽ വന്ന കണക്കിൽ പെടാത്ത 10 കോടി രൂപയെക്കുറിച്ച് അന്വേഷണം വേണമെന്ന് വിജിലൻസ്. പാലാരിവട്ടം പാലം പണിയുടെ ഭാഗമായി ലഭിച്ച പണമാണ് ഇതെന്നാണ് വിജിലൻസിന്‍റെ വാദം. ഈ പണമിടപാടിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് പങ്കുള്ളതായി സംശയം ഉണ്ട്. ഇത് അന്വേഷിക്കണമെന്നും വിജിലൻസ് കോടതിയിൽ പറഞ്ഞു.
ഈ പണത്തെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ തുകക്കുള്ള പിഴ അടച്ചപ്പോൾ ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇ.ഡി അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. അതേസമയം, സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story