കെ.എസ്.ആർ.ടി.സി സാമ്പത്തിക ക്രമക്കേട് വിജിലൻസ് അന്വേഷിക്കും
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നടന്നെന്ന് പറയുന്ന 100 കോടിയുടെ സാമ്പത്തിക ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. കെ.എസ്.ആർ.ടി.സി ഡയറകടര്‍ ബോര്‍ഡ് യോഗമാണ് ഇൗ തീരുമാനമെടുത്തത്. 100 കോടിയുടെ ക്രമേക്കട് നടന്നെന്ന് എം.ഡി ബിജു പ്രഭാകറാണ് വെളിപ്പെടുത്തിയത്. തുടർന്ന്, വിവിധ തൊഴിലാളി സംഘടനകൾ സി.എം.ഡിക്കെതിരെ രംഗത്തെത്തിയിരുന്നു.
ജനുവരി 16ന് വാര്‍ത്തസമ്മേളനത്തിലാണ് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകര്‍ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപമുന്നയിച്ചത്. 2010-13 കാലത്ത് അക്കൗണ്ടിലെ 100 കോടി കാണാനില്ലെന്ന് മാത്രമല്ല, ഫയലുകള്‍ കെ.എസ്.ആർ.ടി.സിയിൽ ഇല്ലെന്ന ഗുരുതര ആരോപണവും എം.ഡി ഉന്നയിച്ചു. തുടര്‍ന്ന്, എക്സിക്യൂട്ടിവ് ഡയറക്ടറും ആക്ഷേപമുയര്‍ന്ന കാലഘട്ടത്തില്‍ അക്കൗണ്ട്സിെൻറ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനുമായ കെ.എം. ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി. അദ്ദേഹത്തോട് വിശദീകരണം തേടിയ ശേഷം വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ നല്‍കുമെന്നാണ് എം.ഡി അറിയിച്ചിരുന്നത്.
എന്നാല്‍, വിവാദമുയര്‍ന്ന കാലഘട്ടത്തില്‍ തനിക്ക് അക്കൗണ്ട്സ് ചുമതലയില്ലായിരുന്നെന്നാണ് ശ്രീകുമാറിെൻറ വിശദീകരണം. ആരോപണമുയര്‍ന്ന കാലത്തെ അക്കൗണ്ട്സ് വിഭാഗം മാനേജര്‍ ഉള്‍പ്പെടെ ഉദ്യാഗസ്ഥരില്നിന്ന് ആഭ്യന്തര അന്വേഷണത്തിെൻറ ഭാഗമായി വിശദീകരണം തേടിയിരുന്നു. എം.ഡിയുടെ റിപ്പോര്‍ട്ട് വിലയിരുത്തിയ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ നല്‍കിയത്. എം.ഡി ആരോപണമുന്നയിച്ച് മൂന്നുമാസം പിന്നിട്ടിട്ടും വിജിലന്‍സ് അന്വേഷണം വരാത്തതിൽ വിമര്‍ശനമുയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.