വിജിലന്‍സ് പരിശോധനകള്‍ നടപടിക്രമം പാലിച്ചാവണമെന്ന് നിര്‍ദേശം
text_fieldsകോട്ടയം: ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്‍െറ വസതിയിലെ വിജിലന്‍സ് റെയ്ഡ് വിവാദമായ സാഹചര്യത്തില്‍ ഇത്തരം പരിശോധനകള്‍ക്ക് മുമ്പ് വ്യക്തമായ നടപടിക്രമം പാലിക്കണമെന്ന് വിജിലന്‍സിന് സര്‍ക്കാര്‍ നിര്‍ദേശം.
ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുടെ വസതികളിലും ഓഫിസുകളിലും സ്ഥാപനങ്ങളിലും നടത്തുന്ന പരിശോധനകള്‍ മേലില്‍ വിവാദത്തിന് ഇടയാക്കരുത്. വിജിലന്‍സ് ടീം ലീഡറുടെ അനുമതിയോടെയും ആവശ്യമായ രേഖകളുടെയും അടിസ്ഥാനത്തിലായിരിക്കണം പരിശോധനയെന്നും പ്രധാന നിര്‍ദേശം. അതേസമയം, റെയ്ഡിന് മുമ്പ് ‘സീറോ മിസ്റ്റേക് സ്ട്രാറ്റജി’ അനുസരിച്ച് വിവിധതലത്തില്‍ സൂക്ഷ്മ പരിശോധന നടത്തുമെന്നും അതിന് ശേഷമായിരിക്കും റെയ്ഡടക്കമുള്ള നടപടികളുമായി മുന്നോട്ടുപോവുകയെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഒരുചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്താമക്കി.
പരാതി ലഭിച്ചാല്‍ അഞ്ച്ഘട്ട പരിശോധന നടത്തും. ലഭിക്കുന്ന പരാതിയുടെ വിശ്വാസ്യതയും വസ്തുതയും പരിശോധിക്കുകയാണ് ആദ്യഘട്ടം. പരാതി അയക്കുന്ന വ്യക്തിയുടെ വിവരങ്ങളും ശേഖരിക്കും. തുടര്‍ന്ന് പരാതി ക്രമക്കേടാണോ അഴിമതിയാണോ എന്നും അന്വേഷിച്ച ശേഷമാവും തുടര്‍ പരിശോധനയെന്നും വിജിലന്‍സ് ഡയറക്ടര്‍ പറയുന്നു. വിജിലന്‍സിന്‍െറ വിശ്വാസ്യതക്ക് കോട്ടംതട്ടുന്ന നടപടി അനുവദിക്കില്ളെന്നും വിജിലന്‍സിനെ കൂടുതല്‍ ശക്തമാക്കി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.