വി.എസ് ശിവകുമാറിെൻറ വീട്ടിൽ വിജിലൻസ് റെയ്ഡ്
text_fields
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വി.എസ് ശിവകുമാർ എം.എൽ.എയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. പരിശേ ാധനയിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ദിവസങ്ങൾക്കുള്ളിൽ ചോദ്യം ചെയ്യും. പ്രതിസ്ഥാനത്ത ുള്ള മറ്റു മൂന്നുപേരുടെ വീടുകളിലും റെയ്ഡ് നടന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണു വിവരം.
ശാസ്ത മംഗലത്തിന് സമീപം ശിവകുമാറിെൻറ ശ്രീരംഗം വീട്ടിൽ രാവിലെ എട്ടരയോടെ ആരംഭിച്ച റെയ്ഡ് രാത്രി വൈകുംവരെ നീണ്ടു. ബാങ്ക് നിക്ഷേപങ്ങൾ, ആധാരങ്ങൾ, സ്വർണം തുടങ്ങിയവയുടെ വിവരങ്ങളാണ് വിജിലൻസ് പ്രത്യേക സെൽ എസ്.പി. വി.എസ്. അജിയുടെ നേതൃത്വത്തിൽ പരിശോധിച്ചത്.
അനധികൃത സ്വത്ത് കേസില്‍ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയിൽ എഫ്.െഎ.ആർ സമർപ്പിച്ചിരുന്നു. പേഴ്സനൽ സ്റ്റാഫ് എം രാജേന്ദ്രന്‍, ഡ്രൈവർ ഷൈജുഹരന്‍, സുഹൃത്ത് അഡ്വ. എന്‍.എസ് ഹരികുമാര്‍ എന്നിവരാണു എഫ്.െഎ.ആറിലുള്ള മറ്റുള്ളവർ. മന്ത്രിയായിരിക്കെ ബിനാമി പേരിൽ ശിവകുമാർ സ്വത്ത് സമ്പാദിച്ചെന്ന് എഫ്.െഎ.ആറിൽ വ്യക്തമാക്കിയ വിജിലൻസ് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നും വിശദ പരിശോധന വേണമെന്നും വ്യക്തമാക്കിയിരുന്നു.
ശിവകുമാറുമായി ബന്ധമുള്ള പ്രതിപ്പട്ടികയിൽ ഇതുവരെ ഇടംപിടിക്കാത്ത ചിലരും വിജിലൻസ് നിരീക്ഷണത്തിലാണ്. ഇവരിൽ ചിലർ വാങ്ങിയ ഫ്ലാറ്റുകളുടേയും കെട്ടിടങ്ങളുടേയും വിശദാംശങ്ങൾ പരിശോധിച്ച് വരികയാണ്. അതിന് പുറമെയാണ് പ്രതിപ്പട്ടികയിലുള്ളവരുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കുന്നത്. പരിശോധനയിൽ പല നിർണായക വിവരങ്ങളും ലഭിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.