വിജിലന്‍സിന് താല്‍ക്കാലിക ആശ്വാസം: കൂട്ടിലിട്ട തത്തയല്ളെന്ന് സര്‍ക്കാറിന് വാദിക്കാം
text_fields
തിരുവനന്തപുരം: ഏറെ രാഷ്ട്രീയവിവാദങ്ങള്‍ക്കിടയാക്കിയ ബന്ധുനിയമന കേസില്‍ മുന്‍മന്ത്രി ഇ.പി. ജയരാജനെതിരെ എഫ്.ഐ.ആര്‍ ഇട്ടത് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോക്ക് താല്‍ക്കാലിക ആശ്വാസമായി. ബന്ധുനിയമനം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സര്‍ക്കാറിനൊപ്പം വിജിലന്‍സും പ്രതിരോധത്തിലായിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഇ.പിക്കെതിരെ നടപടിയെടുക്കാത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തത്തെി. എന്നാല്‍, പരാതി ലഭിക്കാതെ നടപടിയെടുക്കാനാകില്ളെന്നായിരുന്നു ജേക്കബ് തോമസിന്‍െറ നിലപാട്. സ്വമേധയാ കേസെടുക്കാനുള്ള നിയമവശങ്ങളെചൊല്ലി വിവാദം കൊഴുത്തതോടെ വിജിലന്‍സ് കൂടുതല്‍ പ്രതിരോധത്തിലായി. ഇതിനിടെ, ഒക്ടോബര്‍ എട്ടിന് രമേശ് ചെന്നിത്തല ഇ.പിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ആസ്ഥാനത്ത് പരാതി നല്‍കി.
തുടര്‍ന്നുള്ള ദിവസങ്ങള്‍ പൂജ അവധിയായിരുന്നതിനാല്‍ നടപടികളുണ്ടായില്ല. മന്ത്രിക്കെതിരായ പരാതി വിജിലന്‍സ് മുക്കിയെന്ന ആരോപണം ശക്തമായി. 13ന് പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസ് ഇ.പിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയെ സമീപിച്ചു. ഇത് 16ന് പരിഗണിക്കാന്‍ കോടതി മാറ്റിവെച്ചു. ഇതോടെ, ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. 16ന് കേസ് കോടതിയുടെ പരിഗണനക്ക് വന്നപ്പോള്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ച വിവരം ധരിപ്പിച്ചു. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങിയത് വിജിലന്‍സിന് വീണ്ടും തിരിച്ചടിയായി. കേസ് അട്ടിമറിക്കുന്നെന്നാരോപിച്ച് നവാസ് ഡിസംബര്‍ ഏഴിന് കോടതിയില്‍ പുതിയ പരാതി നല്‍കി. ഇതോടെ വിജിലന്‍സ് ഡിവൈ.എസ്.പി ശ്യാംലാലിനെ കോടതി വിളിച്ചുവരുത്തി അന്വേഷണപുരോഗതി ആരാഞ്ഞു. അന്വേഷണം പൂര്‍ത്തിയായെന്നും എഴുത്തുകുത്തുകള്‍ മാത്രമാണ് ഇനിയുള്ളതെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു.
കേസ് ശനിയാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇ.പിക്കെതിരെ എഫ്.ഐ.ആറിട്ടത്. ഉന്നതര്‍ക്കെതിരായ കേസുകള്‍ അട്ടിമറിക്കുന്നെന്ന പ്രതിപക്ഷ ആരോപണത്തിന്‍െറ മുനയൊടിക്കാന്‍ വിജിലന്‍സിന് ഇതിലൂടെ സാധിക്കും. വിജിലന്‍സ് കൂട്ടിലിട്ട തത്തയല്ളെന്ന് പറഞ്ഞ് പ്രതിരോധിക്കാന്‍ സര്‍ക്കാറിനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.