കേസന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ വിജിലൻസ് ഡയറക്ടറുടെ നിർദേശം
text_fieldsതിരുവനന്തപുരം: ദീർഘകാലമായി നീളുന്ന കേസുകളുടെ അന്വേഷണം സമയബന്ധിതമായി പൂർത്തീകരിക്കാനും വിജിലൻസ് നടപടികളിൽ നിയമവിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ നിർദേശം നൽകി. വിജിലൻസ് റേഞ്ച്തല എസ്.പിമാർ, ഉന്നത ഉദ്യോഗസ്ഥർ, നിയമവിദഗ്ധർ എന്നിവരുടെ യോഗത്തിലാണ് ബെഹ്റ നിർദേശം മുന്നോട്ടുവെച്ചത്.
പല കേസുകളുടെയും അന്വേഷണം നീളുന്നതിൽ ഡയറക്ടർ അസംതൃപ്തി പ്രകടിപ്പിച്ചു. കേസുകളുടെ അന്വേഷണ പുരോഗതി ഉൾപ്പെടെ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. അന്വേഷണം ഇഴയുന്ന കേസുകൾ തീർപ്പാക്കുന്നതിനുള്ള നിയമപരമായ മാർഗങ്ങളും യോഗം ചർച്ച ചെയ്തു. വിജിലൻസ് കേസുകളുടെ അന്വേഷണം, റിപ്പോർട്ട്, ചാർജ്ഷീറ്റ് സമർപ്പിക്കൽ മുതലായ കാര്യങ്ങളിൽ വിജിലൻസ് നിയമവിദഗ്ധരുടെ സേവനം അന്വേഷണോദ്യോഗസ്ഥർ തേടണം. പലപ്പോഴും കോടതികളിൽനിന്ന് വിമർശനമുണ്ടാകുന്നത് കൂടിയാേലാചനകൾ ഇല്ലാത്തതിനാലാണെന്ന് യോഗം വിലയിരുത്തി.
കേസ് അന്വേഷണത്തിൽ സാേങ്കതിക വൈദഗ്ധ്യം വർധിപ്പിക്കുന്നതിനുള്ള ചർച്ചകളും നടന്നു. പൊലീസിലെയും മറ്റു വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ സേവനം ഡെപ്യൂേട്ടഷൻ വ്യവസ്ഥയിൽ വിജിലൻസിൽ ലഭ്യമാക്കാൻ ശിപാർശ ചെയ്യാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.