അഴിമതികളിൽ കേസെടുക്കാൻ അനുമതി വേണം; ബെഹ്റയുടെ ഉത്തരവ് വിവാദത്തിൽ
text_fieldsതിരുവനന്തപുരം: രാഷ്ട്രീയക്കാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി വിജിലന്‍സ് ഡയറക്ടര്‍ ലോകനാഥ് ബെഹ്റ ഉത്തരവ് പുറപ്പെടുവിച്ചു. രാഷ്ട്രീയനേതാക്കൾ, മന്ത്രിമാർ, മുൻ മന്ത്രിമാർ, അഖിലേന്ത്യ സർവിസ് ഉദ്യോഗസ്ഥർ, ക്ലാസ് വൺ ഉദ്യോഗസ്ഥർ എന്നിവർക്കെതിരായതും വൻ അഴിമതി സംബന്ധിച്ചുമുള്ള പരാതികൾ തനിക്ക് നേരിട്ട് നൽകണമെന്ന് വ്യക്തമാക്കി ബെഹ്റ സർക്കുലർ പുറപ്പെടുവിച്ചു.
വിജിലൻസിനെ നിയന്ത്രിക്കുന്നതിന് സർക്കാർ ഇറക്കിയ ഉത്തരവിെൻറ ചുവടുപിടിച്ചാണ് വിജിലൻസ് മേധാവിയുടെ സർക്കുലർ. പുതിയ സർക്കുലറിെൻറ പശ്ചാത്തലത്തിൽ വിവാദ പരാതികളിന്മേൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഉദ്യോഗസ്ഥർക്ക് സാധിക്കില്ല. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്നപ്പോൾ യൂനിറ്റ്, റേഞ്ച് മേധാവികൾക്ക് സ്വന്തം നിലയിൽ കേസ് രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയിരുന്നു. എന്നാലിത് മാർച്ച് 29ന് സർക്കാർ റദ്ദാക്കി. ജേക്കബ് തോമസിെൻറ ഉത്തരവ് മറയാക്കി ഉന്നതർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.
ഇതിെൻറ അടിസ്ഥാനത്തിലാണ് െബഹ്റയുടെ സർക്കുലർ. ഇനി മുതൽ യൂനിറ്റ് തലത്തിൽ ലഭിക്കുന്ന പരാതികളിൽ ഉദ്യോഗസ്ഥർക്ക് പ്രാഥമിക അന്വേഷണം നടത്താം. എന്നാൽ, കേസ് എടുക്കണമെങ്കിൽ ഡയറക്ടറുടെ അനുമതി വേണം. വിജിലൻസിന് ലഭിക്കുന്ന എല്ലാ പരാതികളും ഡയറക്ടർ കണ്ടശേഷം തുടർനടപടി സ്വീകരിച്ചാൽ മതിയെന്നായിരുന്നു സർക്കാർ ഉത്തരവ്. ഇത് ലഘൂകരിച്ചാണ് െബഹ്റ സർക്കുലർ ഇറക്കിയത്.
ഊമക്കത്തുകളിൽ അന്വേഷണം വേണ്ടെന്നും നിർദേശമുണ്ട്. പരാതികളുടെ ബാഹുല്യം ഓഫിസ് പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഊമക്കത്തുകൾ ഒഴിവാക്കുന്നത്. മറ്റ് പരാതികളിൽ പ്രാഥമിക അന്വേഷണം ഏഴു ദിവസത്തിനകം യൂനിറ്റ് തലത്തിൽ തീർപ്പാക്കണം. തുടർന്ന് എ.ഡി.ജി.പിമാരുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ തുടർനടപടി കൈക്കൊള്ളണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.