ജയരാജനെതിരെ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസിെൻറ സത്യവാങ്മൂലം
text_fieldsകൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇ.പി. ജയരാജനെതിരെ വിജിലൻസ് കേസ് നിലനിൽക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ് ഹൈകോടതിയിൽ വിജിലൻസിെൻറ സത്യവാങ്മൂലം. ജയരാജൻ വ്യവസായ മന്ത്രിയായി ചുമതലയേറ്റശേഷം ബന്ധുവായ പി.കെ. സുധീറിനെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് ലിമിറ്റഡ് എം.ഡിയായി നിയമിച്ച കേസ് അഴിമതിനിരോധന നിയമപ്രകാരം നിലനിൽക്കാത്തതാണെന്നാണ് വിജിലൻസ് ഡിവൈ.എസ്.പി കെ.വി. മഹേഷ് ദാസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. കേസ് നിലനിൽക്കില്ലെന്നാണ് തോന്നുന്നതെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വിശദീകരണം നൽകിയപ്പോൾ ഇക്കാര്യം വ്യക്തതയോടെ അറിയിക്കാൻ നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് പുതിയ സത്യവാങ്മൂലം നൽകിയത്.
ബന്ധുനിയമനം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ വിജിലൻസിന് നൽകിയ പരാതിയിൽ ജയരാജൻ, സുധീർ, വ്യവസായ സെക്രട്ടറി പോൾ ആൻറണി എന്നിവർക്കെതിരെയാണ് കേസെടുത്തത്. എന്നാൽ, കേസ് നിലനിൽക്കില്ലെന്ന് വാദിച്ച് ജയരാജനടക്കം പ്രതികൾ കോടതിയെ സമീപിക്കുകയായിരുന്നു. ജയരാജനടക്കമുള്ളവർ ഏതെങ്കിലും തരത്തിലുള്ള നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് വിജിലൻസ് ചൊവ്വാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
മാത്രമല്ല, നിയമനം നടത്തി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് സുധീർ ചുമതലയേൽക്കുന്നതിന് മുമ്പുതന്നെ റദ്ദാക്കി. ഇൗ സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ല. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥൻ മാറിയതിനാൽ പകരം ചുമതലയേറ്റ താൻ കേസ് ഡയറിയും രേഖകളും വിശദമായി പരിശോധിെച്ചന്നും മേഹഷ് ദാസ് വ്യക്തമാക്കി. കേസ് അടുത്തദിവസം പരിഗണനക്കെത്തും.ജയരാജനെതിരെ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസിെൻറ സത്യവാങ്മൂലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.