സി.ബി.ഐക്കെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍
text_fieldsമൂവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പിനുകീഴിലെ റെസ്റ്റ് ഹൗസുകളില്‍ കേസന്വേഷണത്തിന്‍െറപേരില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ സൗജന്യമായി താമസിച്ചവകയില്‍ സര്‍ക്കാറിന് വാടകയിനത്തില്‍ പത്തുകോടി രൂപ നഷ്ടം വരുത്തിയതിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സി.ബി.ഐക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തു.
ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ ഹരജിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
സി.ബി.ഐ എസ്.പി പ്രേംകുമാര്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ എം. പെണ്ണമ്മ, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.ടി. ബിന്ദു, മുന്‍ എറണാകുളം ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം എന്നിവരാണ് പ്രതികള്‍.
എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സി.ബി.ഐക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്തുന്നത് കേരളത്തില്‍ ആദ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.