വിജിലൻസ് പരിശോധന: അഗതി മന്ദിരങ്ങളിൽ ഫണ്ട് തിരിമറി ഉൾപ്പെടെ തട്ടിപ്പുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന് കീഴിലെ അഗതി മന്ദിരങ്ങളിൽ വിജിലൻസ് നടത്തി യ മിന്നൽ പരിശോധനയിൽ വ്യാപക ഫണ്ട്, സംഭാവന തിരിമറി കണ്ടെത്തി. ചിൽഡ്രൻസ് ഹോം, ഒാൾഡ േജ് ഹോം, ആഫ്റ്റർ കെയർ ഹോം, ഒബ്സർവേഷൻ ഹോം, മഹിളാ മന്ദിരങ്ങള്, ആശാ ഭവന്, സ്പെഷ ല് ഹോം, പ്രതീക്ഷാ ഭവന് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ‘ഒാപറേഷൻ സുരക്ഷ’ എന്ന പേരിൽ പരി ശോധന നടന്നത്.
കണ്ണൂർ തലശ്ശേരിയിൽ പ്രവർത്തിക്കുന്ന സർക്കാർ ഒബ്സർവേഷൻ ഹോമിൽ ട്രഷറിയിൽനിന്ന് മൂന്ന് തവണകളായി വാങ്ങിയ 20,000 രൂപ കാഷ് ബുക്കിൽ രേഖപ്പെടുത്താതെയും വൗച്ചറുകളില്ലാതെയും ചെലവഴിച്ചു. ആറ് മാസമായി സ്റ്റോക്ക് രജിസ്റ്റർ പരിപാലിക്കുന്നില്ലെന്നും സർക്കാർ ഫണ്ടുകൾ വിനിയോഗിക്കുന്നത് തോന്നുംപടിയാണെന്നും മാനേജ്മെൻറ് കമ്മിറ്റി അപൂർവമായേ കൂടുന്നുള്ളൂവെന്നും കണ്ടെത്തി. തലശ്ശേരി മഹിളാ മന്ദിരത്തിൽ ജനുവരി 31നുശേഷം കാഷ് ബുക്ക് പരിപാലിച്ചിട്ടില്ല. ഇവിടെ കണക്കിൽപെടാത്ത 4,66,217 രൂപ കണ്ടെത്തി. കഴിഞ്ഞവർഷം നവംബർ 21നുശേഷം മാനേജ്മെൻറ് കമ്മിറ്റി കൂടിയിട്ടില്ല.
കോട്ടയം തിരുവഞ്ചൂർ ബാലസദനത്തിൽ ഭക്ഷ്യധാന്യങ്ങൾ യഥാവിധി കുട്ടികൾക്ക് പാകംചെയ്ത് നൽകാത്തതുകാരണം രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനെക്കാൾ കൂടുതൽ സാധനങ്ങൾ സ്റ്റോക്കിൽ കാണ്ടെത്തി. ആലപ്പുഴ മായിത്തറ വൃദ്ധസദനത്തിലും തൊടുപുഴ വൃദ്ധസദനത്തിലും മരിച്ചവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ നാല് വർഷമായി ബന്ധുക്കൾക്ക് കൈമാറിയില്ലെന്ന് കണ്ടെത്തി. പത്തനംതിട്ട വയലത്തല സർക്കാർ ബാലസദനത്തിലെ ഉദ്യോഗസ്ഥർ കൃത്യമായി ഹാജരാകുന്നില്ല. തിരുവനന്തപുരം പൂജപ്പുര ബാലസദനത്തിൽ ടോയിലറ്റുകൾ വൃത്തിഹീനമാണ്.
മലപ്പുറം തവനൂർ ബാലസദനത്തിൽ ഡൊണേഷൻ രജിസ്റ്റർ, സ്റ്റോക്ക് രജിസ്റ്റർ എന്നിവ കൃത്യമായി പരിപാലിക്കുന്നില്ല. നാലുപേരിൽനിന്ന് 36,500 രൂപ സംഭാവന സ്വീകരിച്ചെങ്കിലും അത് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. മഞ്ചേരി വനിതാ സദനത്തിൽ ആഹാര സാധനങ്ങളുടെ സ്റ്റോക്ക് രജിസ്റ്റർ കൃത്യമായി പരിപാലിക്കുന്നില്ലെന്നും അഗതികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങൾ ഇല്ലെന്നും കണ്ടെത്തി. കോഴിക്കോട് വെള്ളിമാട്കുന്നിലെ ബാലസദനത്തിൽ ആഹാരസാധനങ്ങളുടെ സ്റ്റോക്ക് രജിസ്റ്റർ കൃത്യമായി പരിപാലിക്കുന്നില്ലെന്നും സ്പോൺസർ ചെയ്ത കസേരകൾ, തലയണകൾ, ബെഡ്ഷീറ്റുകൾ എന്നിവ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തി.
കാഷ് ബുക്കിൽ രജിസ്റ്റർ ചെയ്യാതെ 4000 രൂപ സ്വീകരിച്ചിട്ടുണ്ട്. കോഴിക്കോട്ട് പെൺകുട്ടികളുടെ ബാലസദനത്തിൽ ഡൊണേഷൻ ലഭിച്ച തുകയിൽ 17,000 രൂപ കുറവുണ്ട്. 2018ന് ശേഷം സ്വകാര്യ വ്യക്തികൾ നൽകിയ 6.14 ലക്ഷം രൂപ കാഷ് ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ല. വയനാട് കണിയാംപറ്റ ബാലസദനത്തിൽ ലഭിച്ച 4000 രൂപ കാഷ് ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ല.
കാസർകോട് പരവനടുക്കം ബാലസദനത്തിൽ കെയർ ടേക്കർ സ്ഥിരമായി ജോലിക്കെത്തുന്നില്ലെന്നും ഒബ്സർവേഷൻ ഹോമിലെയും ബാലസദനത്തിലെയും കുട്ടികളെ ഒരേ കെട്ടിടത്തിൽ പാർപ്പിച്ചതായും കണ്ടെത്തി.
വിജിലൻസ് ഡയറക്ടർ അനിൽകാന്തിെൻറ നിർദേശ പ്രകാരം െഎ.ജി എച്ച്. വെങ്കിടേഷ്, എസ്.പി ഇ.എസ്. ബിജുമോന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.