കർഷകെൻറ ആത്മഹത്യ വിജിലൻസ് അന്വേഷിക്കും
text_fieldsതിരുവനന്തപുരം: ചെമ്പനോട് വില്ലേജ് ഓഫിസിൽ കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാൻ വില്ലേജ് അധികൃതർ തയാറാകാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് വിജിലൻസ് യൂനിറ്റിനാണ് അന്വേഷണ ചുമതല. സംഭവത്തിെൻറ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. വിജിലൻസ് മേധാവി ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് കിട്ടിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഉച്ചക്ക് 2.30 മുതൽ സംസ്ഥാനത്തെ 32ഓളം വില്ലേജ് ഓഫിസുകളിൽ ആരംഭിച്ച പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. കൊല്ലം ജില്ലയിലെ ഈസ്റ്റ് , മീനാട് വില്ലേജ് ഓഫിസുകളിൽ പല അപേക്ഷകളും രജിസ്റ്ററിൽ പതിക്കാതെയും രസീത് നൽകാതെയും സൂക്ഷിക്കുന്നതായും ഭൂനികുതിയായി പിരിക്കുന്ന പണം യഥാസമയം സർക്കാറിൽ അടക്കാതെ കൈവശം സൂക്ഷിക്കുന്നതായും കണ്ടെത്തി. ആലപ്പുഴ മണ്ണാഞ്ചേരി, ചമ്പക്കുളം, കലവൂർ, വില്ലേജ് ഓഫിസുകളിൽ നടന്ന റെയ്ഡിൽ 2016ലെ 37 പോക്കുവരവ് അപേക്ഷകൾ ഉൾപ്പെട്ട 157 ഓളം അപേക്ഷകൾ തീർപ്പുകൽപിക്കാതെ കണ്ടെത്തി.
തിരുവനന്തപുരം വട്ടിയൂർക്കാവ്, പേട്ട, കരകുളം, മലയിൻകീഴ് വില്ലേജ് ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ 135 ഓളം പോക്കുവരവ് അപേക്ഷകൾ സമയപരിധി കഴിഞ്ഞിട്ടും തീർപ്പുകൽപിക്കാതെ കണ്ടെത്തി. മലപ്പുറം, കോഴിക്കോട്, ജില്ലകളിലെ വില്ലേജ് ഓഫിസുകളിൽ അപേക്ഷകൾക്ക് രസീത് നൽകാതെയും പോക്കുവരവ് അപേക്ഷകളിന്മേൽ സമയപരിധിക്കുള്ളിൽ നടപടി സ്വീകരിക്കാതെയുമുള്ള ക്രമക്കേടുകൾ കണ്ടെത്തി.
സർട്ടിഫിക്കറ്റുകൾ കിട്ടാൻ കാലതാമസമെടുക്കുെന്നന്ന പരാതിയെ തുടർന്ന് മേയിലും സംസ്ഥാനത്തെ വില്ലേജ്, താലൂക്ക് ഓഫിസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശന നടപടികൾ ആരംഭിച്ചതോടെ വിവിധ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ്, താലൂക്ക് ഓഫിസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ മനഃപൂർവം കാലതാമസം വരുത്തി അഴിമതിക്ക് വഴിയൊരുക്കുന്നതായാണ് വിവരം ലഭിച്ചത്.
പരിശോധനയിൽ വരുമാന, ജാതി, നേറ്റിവിറ്റി, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി കൊടുക്കാൻ കാലതാമസം വരുത്തുന്നതായും കണ്ടെത്തിയിരുന്നു. സേവനാവകാശ നിയമം, വിവരാവകാശ നിയമം എന്നിവ വിശദമാക്കുന്ന ബോർഡുകളും പല ഓഫിസുകളിലും പ്രദർശിപ്പിച്ചിരുന്നില്ല. പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ മിന്നൽ പരിശോധനകൾ തുടരുമെന്നും വിജിലൻസ് മേധാവി ലോക്നാഥ് െബഹ്റ അറിയിച്ചു.
കർഷകെൻറ
ആത്മഹത്യ: ന്യൂനപക്ഷ കമീഷൻ കേസെടുത്തു
കോഴിക്കോട്: കൈവശഭൂമിക്ക് കരം സ്വീകരിക്കാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ സ്വമേധയാ കേസെടുത്തു.
േകാഴിക്കോട് ചക്കിട്ടപാറ കാട്ടികുളം കാവിൽ പുരയിടത്തിൽ ജോയി കഴിഞ്ഞദിവസം വില്ലേജ് ഒാഫിസിനു പുറത്തെ ഗ്രില്ലിൽ തൂങ്ങിമരിച്ചതായി പത്രങ്ങളിൽ വന്ന വാർത്തയെ അടിസ്ഥാനമാക്കിയാണ് കമീഷൻ കേസെടുത്തത്. സംഭവം സംബന്ധിച്ച് ജില്ല കലക്ടർ, റൂറൽ ജില്ല പൊലീസ് മേധാവി എന്നിവരിൽനിന്ന് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടതായി മെംബർ സെക്രട്ടറി എം.കെ. ബിന്ദു തങ്കച്ചി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.