അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ അണികളെ ബോധവത്കരിക്കും
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് ഉണ്ടായതുപോലെ അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാമാധാന ചർച്ചയിൽ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമ സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ബി.ജെ.പിയുെടയും ആർ.എസ്.എസിെൻറയും സി.പി.എമ്മിെൻറയും നേതാക്കൾ ഉറപ്പു നൽകി. ഇരു കൂട്ടരും അണികളിൽ അതിനു വേണ്ട ബോധവത്കരണം നടത്തും.
പാർട്ടി ഒാഫീസുകളോ സംഘടന ഒാഫീസുകളോ വീടുകളോ ആക്രമിക്കാൻ പാടില്ലെന്നത് നേരത്തെയുള്ള തീരുമാനമാണ്. കണ്ണൂരിൽ സർവ കക്ഷിയോഗം വിളിച്ചിരുന്നപ്പോൾ ഉണ്ടായ ഇൗ തീരുമാനത്തിനു വിരുദ്ധമായ സംഭവങ്ങൾ തിരുവനന്തപുരത്ത് ഉണ്ടായി. അതിൽ യോഗം അപലപിച്ചു. ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാനും തീരുമാനമായി. പ്രശ്നങ്ങളുണ്ടായ തിരുവനന്തപുരം, കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിൽ മൂന്നിന് ഉഭയകക്ഷിയോഗം വിളിക്കാനും തിരുവനന്തപുരത്തെ പ്രശ്നങ്ങളിൽ ചർച്ച നടത്താനായി ആഗസ്ത് ആറിന് വൈകീട്ട് സർവ കക്ഷിയോഗം വളിക്കാനും തീരുമാനമായതായി മുഖ്യമന്ത്രി പറഞ്ഞു.
സമാധാന ചർച്ച ചിത്രീകരിക്കാനെത്തിയ മാധ്യമങ്ങളെ മുഖ്യമന്ത്രി ശകാരിച്ച് പുറത്തിറക്കിയ സംഭവത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചെങ്കിലും മറുപടി പറയാൻ അദ്ദേഹം തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.