അനുനയനീക്കം ഫലിച്ചു; രാജി പിൻവലിച്ച് വിജയൻ തോമസ്
text_fieldsതിരുവനന്തപുരം: കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിെവച്ച തീരുമാനം വിജയൻ തോമസ് പിൻവലിച്ചു. കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ അനുനയനീക്കത്തിന് പിന്നാലെയാണ് വിജയൻ തോമസ് തീരുമാനം പിൻവലിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ വിജയത്തിനായി സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് പ്രവര്‍ത്തിക്കുമെന്ന് വിജയൻ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും കോൺഗ്രസിന്റെ മുഖ്യശത്രുക്കളാണ്. ഇരുപാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളാണ്. കോണ്‍ഗ്രസിന്റെ ആഭ്യന്തര ജനാധിപത്യത്തിന്റെ ഭാഗമാണ് തന്റെ രാജി. സി.പി.എം സൈബര്‍ പോരാളികള്‍ അത് ബി.ജെ.പി ലേക്കുള്ള യാത്രയായി പ്രചരിപ്പിച്ചത് ലജ്ജാവഹമാണെന്നും വിജയൻ തോമസ് കുറ്റപ്പെടുത്തി.
കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിൽ കെ.ടി.ഡി.സി ചെയർമാനായിരുന്ന അദ്ദേഹം നേമത്ത് മത്സരിക്കാൻ താൽപര്യപ്പെട്ടിരുന്നു. പകരം മറ്റ് പേരുകൾ പരിഗണിച്ചതോടെയാണ് വിജയൻ തോമസ് േനതൃത്വവുമായി ഇടഞ്ഞത്.
നേരത്തെയും അസ്വാരസ്യത്തെ തുടർന്ന് പാർട്ടി വിടാൻ തീരുമാനിച്ചിരുന്നു. നേതാക്കൾ അനുനയിപ്പിച്ച് മടക്കിക്കൊണ്ടു വരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.