പ്രതിപക്ഷം പരാജയപ്പെട്ടതിന്‍റെ ഫലമാണ് മോദിയുടെ പുതിയ മന്ത്രിസഭ -എ. വിജയരാഘവൻ
text_fieldsഗുരുവായൂർ: ബി.ജെ.പിക്കെതിരെ ചിന്തിക്കുന്ന 63 ശതമാനം പേരെ ഏകോപിക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടതിെൻറ ഫലമാണ് മോദിയുടെ പുതിയ മന്ത്രിസഭയെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. രാജ്യത്ത് ഇടതുപക്ഷം ശക്തമല്ലാത്തത് കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സി.കെ. കുമാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിജയരാഘവൻ.
തീവ്രദേശീയതയിലൂന്നിയ പ്രാകൃത മനോഭാവക്കാരുടെ വിജയമാണ് തെരഞ്ഞെടുപ്പിൽ സംഭവിച്ചത്. രാജ്യത്ത് വരാനിരിക്കുന്ന വലിയൊരു ദുരിതകാലത്തിെൻറ സൂചനയാണ് മോദി മന്ത്രിസഭ. ഗാന്ധിയെ സ്നേഹിക്കുന്നവരല്ല, ഗോദ്സെയെ ബഹുമാനിക്കുന്നവരാണ് ഇപ്പോൾ പാർലമെൻറിലെത്തിയിട്ടുള്ള പലരും.
തീവ്രഹിന്ദുത്വ വികാരത്തിെൻറ അടയാളങ്ങൾ കോർപറേറ്റുകളുടെ സഹായത്തോടെ രാഷ്ട്രീയത്തിലേക്ക് കടത്തി വിട്ടതിെൻറ വിജയമാണ് ഇപ്പോൾ കാണുന്നത്. രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് നേതൃതലത്തിൽ സംഭവിച്ച വീഴ്ചയാണ് പ്രതിപക്ഷ ഐക്യം രൂപപ്പെടാതെ പോകാൻ പ്രധാന കാരണം- വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.