മതവിദ്വേഷം രാജ്യത്തിെൻറ പൊതുസ്വഭാവമായി മാറുന്നു –എ. വിജയരാഘവൻ
text_fieldsെകാച്ചി: മോദിയുടെ ഭരണത്തിൽ മതവിദ്വേഷം രാജ്യത്തിെൻറ പൊതുസ്വഭാവമായി മാറുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. വർഗീയ ധ്രുവീകരണം പൂർണമാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വർഗീയതക്കും മതതീവ്രവാദത്തിനുമെതിരെ െഎ.എൻ.എൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ഒരുമാസം നീളുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വർഗീയതക്ക് വളരാൻ എന്നും പശ്ചാത്തലമൊരുക്കിയത് യു.ഡി.എഫ് ആണ്. പോകാൻ വേറെ സ്ഥലമില്ലാത്തതുകൊണ്ടാണ് മുസ്ലിം ലീഗ് യു.ഡി.എഫിൽതന്നെ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. ഡോ. സെബാസ്റ്റ്യൻ പോൾ, െഎ.എൻ.എൽ ദേശീയ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, അഡ്വ. ഷെബീർ പയ്യനങ്ങാടി, ഡോ. സ്റ്റീഫൻ പാനികുളങ്ങര, അജിത്കുമാർ ആസാദ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതവും എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു. സമ്മേളനത്തിനുമുമ്പ് നടന്ന പ്രകടനം അഭിമന്യു കൊല്ലെപ്പട്ട മഹാരാജാസ് കോളജിന് സമീപത്തുനിന്ന് ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.