രമ്യക്കെതിരായ വിജയരാഘവന്‍റെ പരാമർശം അനുചിതം -വി.എസ്
text_fieldsതിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശത്തിൽ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെ വിമർശിച്ച് വി.എസ്. അച്യുതാനന്ദൻ. ‘പ്രസംഗമധ്യേ ആണെങ്കിൽപോലും പരാമര്‍ശം അനുചിതമ ാെയന്ന അഭിപ്രായം തന്നെയാണുള്ളത്’ വി.എസ് ഫേസ്ബുക്കിൽ കുറിച്ചു.
‘പാണക്കാട് തങ്ങ ളെ കാണാന്‍ പോയി എന്ന പരാമര്‍ശമല്ല, കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി എന്ന പരാമര്‍ശമാണ് മാനഹാനിയുണ്ടാക്കിയതെങ്കില്‍ അത് ഗൗരവമുള്ളതുതന്നെയാണ്. എൽ.ഡി.എഫ് കണ്‍വീനര്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. ഒരു വ്യക്തിയെ കാണാന്‍ ഒരു സ്ത്രീ പോയി എന്ന പരാമര്‍ശം ആ സ്ത്രീക്ക് മാനഹാനിയുണ്ടാക്കുമെന്ന് യു.ഡി.എഫുകാര്‍തന്നെ പറയുമ്പോള്‍ വാസ്തവത്തില്‍ ആ വ്യക്തിക്കല്ലേ മാനഹാനിയുണ്ടാവേണ്ടത്? മറ്റുള്ളവരുടെ പ്രസംഗവാക്യങ്ങള്‍ ഇങ്ങനെയൊക്കെ വ്യാഖ്യാനിച്ചെടുക്കുമ്പോള്‍ ഇത്തരം ആശയക്കുഴപ്പമുണ്ടാവാതെ നോക്കാന്‍ യു.ഡി.എഫ് നേതാക്കളും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം, മലര്‍ന്നുകിടന്ന് തുപ്പുന്നതുപോലെയായിത്തീരും. തെരഞ്ഞെടുപ്പ് രംഗത്ത് നടക്കേണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ വഴിമാറിപ്പോവുകയും ചെയ്യും’ -വി.എസ് പറഞ്ഞു.
പഴയ ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാൻ ശ്രമിച്ച യു.ഡി.എഫ്, ഇരകൾക്കൊപ്പമല്ല വേട്ടക്കാർക്കൊപ്പമാണ് അതിവേഗം ബഹുദൂരം സഞ്ചരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയരാഘവനെ വി.എസ് വിമർശിക്കുന്നത്.
രമ്യ ഹരിദാസിനെതിരായ പരാമർശത്തിൽ എ. വിജയരാഘവന് ജാഗ്രത കുറവുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന പ്രസ്താവനകളിൽ നേതാക്കൾ ജാഗ്രത കാണിക്കണമെന്ന് സെക്രട്ടറിയേറ്റ് നിർദേശിച്ചു.
വിജയരാഘവന്‍റെ മോശം പരാമർശത്തിനെതിരെ രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ തിരൂർ ഡിൈവ.എസ്.പി ബിജു ഭാസ്കറിന് മലപ്പുറം എസ്.പി പ്രതീഷ് കുമാർ നിർദേശം നൽകിയിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിച്ചെന്നും അശ്ലീല പരാമർശം നടത്തിയെന്നുമായിരുന്നു പരാതി. സമാനമായ പരാതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്കും നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കേസിന്‍റെ മേൽനോട്ടം തൃശൂർ റേഞ്ച് ഐ.ജിയെ ഡി.ജി.പി ഏൽപ്പിച്ചിട്ടുണ്ട്.
പൊന്നാനി ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവറിൻെറ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ചായിരുന്നു എ. വിജയരാഘവൻെറ വിവാദ പരാമർശം. "രമ്യ ഹരിദാസ് നാമനിർദേശപത്രിക കൊടുത്ത ശേഷം ആദ്യം പോയി പാണക്കാട്ട് തങ്ങളെയും അതിനു ശേഷം പി.കെ. കുഞ്ഞാലിക്കുട്ടിയെയും കണ്ടുവെന്നും. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താണെന്ന് എനിക്ക് പറയാൻ വയ്യ" എന്നായിരുന്നു വിജയരാഘവൻെറ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.