വിജയരാഘവന് ജാഗ്രത കുറവുണ്ടായെന്ന് സി.പി.എം സെക്രട്ടറിയേറ്റ്
text_fieldsതിരുവനന്തപുരം: കൈയടിക്ക് വേണ്ടി പ്രസംഗിക്കരുെതന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയ രാഘവനോട് സി.പി.എം. വയനാട്ടിലെ പ്രചാരകരുടെ പട്ടികയിൽ ഇല്ലാതിരുന്ന അഖിലേന്ത്യ ജ നറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഉൾപ്പെടുത്താനും സംസ്ഥാന സെക്രേട്ടറിയറ്റ് തീര ുമാനിച്ചു. സീതാറാം യെച്ചൂരി 18ന് വയനാട്ടിലെത്തും. രാഹുലിനെതിരെ ദേശീയവിഷയങ്ങൾ അടക്കം ഉയർത്തി പഴുതടച്ച പ്രചാരണം നടത്താനും തീരുമാനിച്ചു.
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ നടത്തിയ അശ്ലീല പരാമർശത്തിനെതിരെ സംസ്ഥാന സെക്രേട്ടറിയറ്റിൽ വിമർശമുയർന്നു. തെരഞ്ഞെടുപ്പ് കാലത്ത് പുലർത്തേണ്ട ജാഗ്രത വിജയരാഘവെൻറ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. തുടർന്നാണ് വാക്കുകൾ കൈയടിക്കായി ഉപയോഗിക്കരുതെന്ന് സെക്രേട്ടറിയറ്റ് ഒാർമിപ്പിച്ചത്.
എല്ലാനേതാക്കളും വാക്കുകൾ സൂക്ഷിച്ച് വേണം ഉപയോഗിക്കാനെന്നും നിർദേശിക്കാൻ തിരുമാനിച്ചു. എന്നാൽ വിജയരാഘവൻ പരസ്യമായി നൽകിയ വിശദീകരണത്തിൽ ഉറച്ചുനിൽക്കും. അതിനപ്പുറമുള്ള വിശദീകരണം നൽകി യു.ഡി.എഫിന് ആയുധം സമ്മാനിക്കേണ്ടെന്ന ധാരണയാണ് നേതൃത്വത്തിന്.
വയനാട്ടിൽ പഴുതടച്ച പ്രചാരണം നടത്തും. കോൺഗ്രസിനോട് യെച്ചൂരിക്ക് മൃദുസമീപനം ഉള്ളതിനാലാണ് വയനാട്ടിൽ പ്രചാരണത്തിന് എത്താത്തെതന്ന ആക്ഷേപം ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉയർന്നിരുന്നു. അത് മറികടക്കുകയാണ് ലക്ഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.