ഉത്തരക്കടലാസ് വിവാദത്തിൽ വിജയരാഘവൻ; ‘ഉത്തരം എഴുതാത്തത് വെറും വെള്ളക്കടലാസ്’
text_fieldsതിരുവനന്തപുരം: ഉത്തരം എഴുതാത്ത ഉത്തരക്കടലാസ് വെറും വെള്ള കടലാസാണെന്ന് എൽ.ഡി. എഫ് കൺവീനർ എ. വിജയരാഘവൻ. യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതിയുടെ വീ ട്ടിൽനിന്ന് ഉത്തരക്കടലാസ് പിടിച്ചെടുത്ത സംഭവം പരാമർശിക്കുകയായിരുന്നു അദ്ദേഹം. ഉത്തരം എഴുതിയ കടലാസാണ് ഉത്തരക്കടലാസ്.
എഴുതാത്തത് വെറും വെള്ളക്കടലാസ് ആണെന്നതുപോലും തിരിച്ചറിയാത്തവരാണ് ചാനലുകളിൽ ചർച്ച നടത്തുന്നതെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് വിജയരാഘവൻ പറഞ്ഞു. യൂനിവേഴ്സിറ്റി കോളജ് സംഭവത്തെക്കുറിച്ച് മാധ്യമങ്ങൾ നിരവധി കഥകൾ ഇറക്കി.
വഴിയേപോകുന്നവരെപ്പോലും ഖദറിട്ട് സെക്രട്ടേറിയറ്റിന് മുന്നിെലത്തിച്ചു. കെ.എസ്.യു സമരത്തിന് മാധ്യമങ്ങൾ സഹായം നൽകി. സംസ്ഥാനത്ത് 33 എസ്.എഫ്.ഐ പ്രവർത്തകരെയാണ് വെട്ടിനുറുക്കിയതെന്ന് ഓർക്കണം. അതിനേക്കാൾ വലിയ വെട്ടിനുറുക്കലാണ് മാധ്യമങ്ങൾ ചെയ്തത്. മുതലാളിമാരിൽനിന്ന് ശമ്പളം കിട്ടുന്നതിനാൽ മാധ്യമ പ്രവർത്തകർ കേരളം ശരിയാക്കാൻ ഇറങ്ങിയിരിക്കുകയാണ്. മാധ്യമങ്ങൾ പടച്ചുവിടുന്ന കള്ളക്കഥകൾക്ക് മുന്നിൽ ഇടതുപക്ഷം മുട്ടുമടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ജി.ഒ.എ സൗത്ത് ജില്ല പ്രസിഡൻറ് കെ. മുരളി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഡോ. കെ.ടി. ശ്രീലതകുമാരി, ജനറൽ സെക്രട്ടറി ടി.എസ്. രഘുലാൽ, എം. ഷാജഹാൻ, കെ. സുരേഷ്കുമാർ, പി.എസ്. പ്രിയദർശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.