സീറ്റ് കിട്ടിയത് എ. വിജയരാഘവന്‍റെ ഭാര്യയായതു കൊണ്ടല്ലെന്ന് ഡോ. ആർ. ബിന്ദു
text_fieldsതൃശൂർ: ഇരിങ്ങാലക്കുടയിലെ സ്ഥാനാർഥിത്വം സംബന്ധിച്ച വിമർശനത്തിന് പ്രതികരണവുമായി സി.പി.എം സംസ്ഥാന അക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍റെ ഭാര്യ ഡോ. ആർ. ബിന്ദു. വിജയരാഘവന്‍റെ ഭാര്യയായതു കൊണ്ടല്ല നിയമസഭ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് കിട്ടിയതെന്ന് ഡോ. ആർ. ബിന്ദു പറഞ്ഞു.
കഴിഞ്ഞ 30 വർഷമായി പൊതുരംഗത്ത് സജീവമാണ്. ഭാര്യയായതു കൊണ്ടാണ് സ്ഥാനാർഥിത്വം ലഭിച്ചതെന്ന വിമർശനങ്ങൾ പുരുഷാധിപത്യ ബോധത്തിന്‍റെ ഭാഗമാണെന്നും ആർ. ബിന്ദു കുറ്റപ്പെടുത്തി.
വിജയരാഘവൻ എസ്.എഫ്.ഐയിലുള്ള കാലത്ത് തന്നെ താനും സംഘടനയിൽ പ്രവർത്തിച്ചിരുന്നു. പാർട്ടിക്കും വർഗ-ബഹുജന പ്രസ്ഥാനങ്ങൾക്കും വേണ്ടി ഏൽപ്പിച്ച എല്ലാ ചുമതലകളും ഭംഗിയായി നിർവഹിച്ചിട്ടുണ്ടെന്നും ആർ. ബിന്ദു ചൂണ്ടിക്കാട്ടി.
ഇരിങ്ങാലകുട താൻ ജനിച്ചു വളർന്ന പട്ടണമാണ്. ബന്ധുക്കളും കുടുംബക്കാരും സുഹൃത്തുക്കളും ധാരാളമുള്ള പ്രദേശമാണ്. സ്ഥാനാർഥിയായി മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് കരുതുന്നുവെന്നും ആർ. ബിന്ദു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.