Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2022 10:45 AM IST Updated On
date_range 29 Jun 2022 10:48 AM ISTവിജയ്ബാബുവിന്റെ ജാമ്യം റദ്ദാക്കണം; സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു
text_fieldsbookmark_border
Listen to this Article
കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ വിജയ്ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. വിജയ്ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
മതിയായ തെളിവുകൾ ഉണ്ടായിട്ടും ഹൈകോടതി പരിഗണിച്ചില്ലെന്ന് സർക്കാർ നൽകിയ ഹരജിയിൽ പറയുന്നു. അതേസമയം കേസിൽ വിജയ് ബാബു ബുധനാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകും. കേസിൽ തെളിവെടുപ്പ് ചൊവ്വാഴ്ച പൂർത്തിയായിരുന്നു. ജൂലൈ മൂന്നു വരെയാണ് വിജയ് ബാബുവിനോട് അന്വേഷണവുമായി സഹകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
ഏപ്രിൽ 22നാണ് യുവനടി പീഡന പരാതി നൽകിയത്. വിജയ് ബാബുവിന് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story