സംവിധായകൻ വിജി തമ്പി വി.എച്ച്.പി അധ്യക്ഷൻ
text_fieldsവിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനായി സംവിധായകന്‍ വിജി തമ്പിയെ തെരഞ്ഞെടുത്തു. ഹരിയാനയിലെ ഫരീദാബാദില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തിലാണ് വിജി തമ്പിയെ നിയമിച്ചതായി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് എസ്. പരാന്തേ പ്രഖ്യാപിച്ചത്.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ അംഗമായ വിജി തമ്പി ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപദേഷ്ടാവാണ്.
വി.എച്ച്.പി ദേശീയ അധ്യക്ഷനായി ഓര്‍ത്തോപീഡിക് സര്‍ജനും പത്മശ്രീ ജേതാവുമായ രബീന്ദ്ര നരേന്‍ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ബീഹാര്‍ സ്വദേശിയായ സിംഗ് ഇതുവരെ വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്‍റായിരുന്നു.
മലയാളത്തിൽ നിരവധി സിനിമകൾ സംവിധാനം ചെയ്തയാളാണ് വിജി തമ്പി. ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് (1988), വിറ്റ്നസ് (1988), ന്യൂ ഇയർ (1989), കാലാൾപ്പട (1989), നന്മ നിറഞ്ഞവൻ ശ്രീനിവാസൻ (1990), നഗരങ്ങളിൽ ചെന്ന് രാപാർക്കാം (1990), മറുപുറം (1990), പണ്ട് പണ്ടൊരു രാജകുമാരി (1992), കുണുക്കിട്ട കോഴി (1992), തിരുത്തൽവാദി (1992), സൂര്യമാനസം (1992), ജേർണലിസ്റ്റ് (1993), അദ്ദേഹം എന്ന ഇദ്ദേഹം (1993), ജനം (1993), പിടക്കോഴി കൂവുന്ന നൂറ്റാണ്ട് (1994), സിംഹവാലൻ മേനോൻ (1995), അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ (1995), കുടുംബകോടതി (1996), മാന്ത്രികക്കുതിര (1996), സത്യമേവ ജയതേ (2000), നാറാണത്ത് തമ്പുരാൻ (2001), കൃത്യം (2005), ബഡാ ദോസ്ത് (2006), നമ്മൾ തമ്മിൽ (2009), കെമിസ്ട്രി (2009), ഏപ്രിൽ ഫൂൾ (2010), നാടകമേ ഉലകം (2011), നാടോടി മന്നൻ (2013) തുടങ്ങിയ സിനിമകൾ വിജി തമ്പി സംവിധാനം ചെയ്തവയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.