വിജിയുടെ അന്നദാനത്തിന് രണ്ടര വയസ്സ്
text_fieldsചെറുതുരുത്തി: കൂലിപ്പണി ചെയ്തുകിട്ടുന്ന പണം കൊണ്ട് കഴിഞ്ഞ രണ്ടുവർഷമായി ഞായറ ാഴ്ചകളിൽ അഗതികൾക്ക് അന്നമൂട്ടുകയാണ് ചെറുതുരുത്തി ഇരട്ടക്കുളം കോളനിയിൽ താ മസിക്കുന്ന വിജി എന്ന വീട്ടമ്മ. ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം തെക്കെ റോഡിലൂടെ വരുമ്പോൾ തീവണ്ടിയിൽനിന്ന് അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ ഭക്ഷണപ്പൊതി ആർത്തിയോടെ തിന്ന വയോധികനെ കണ്ടതാണ് ഇൗ സൽപ്രവൃത്തിക്ക് പ്രേരിപ്പിച്ചത്.
സംഭവപ്പിറ്റേന്ന് ബാങ്കിൽ ആകെയുണ്ടായിരുന്ന 3000 രൂപ പിൻവലിച്ചു. ഞായറാഴ്ച പാലത്തിനടിയിൽ വന്നാൽ ഭക്ഷണം നൽകാമെന്ന് തെരുവിൽ കഴിയുന്നവരോട് നടന്നു പറഞ്ഞു. രണ്ടര വർഷം മുമ്പ് ഒരു ഞായറാഴ്ച 17 പേരാണ് വന്നത്. ഇന്ന് അതിൽ കൂടുതൽ പേർ എത്തുന്നുണ്ടെന്ന് ഇവർ പറയുന്നു. ഭാരതപ്പുഴയിലെ തീരത്ത് കൊച്ചിൻ പാലത്തിന് സമീപം ഇവർ ഇന്നും ചോറും കോഴിക്കറിയും വെച്ച് തെരുവിൽ കഴിയുന്നവർക്ക് വിളമ്പി നൽകുന്നു.
നാട്ടുകാരും വിജിക്ക് തുണയായി എത്തി സഹായങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. മകൾ സുമിത്ര, മകൻ സുനിൽ, പേരക്കുട്ടികളായ സഞ്ജയ്, കൃഷ്ണ മകളുടെ ഭർതൃവീട്ടുകാർ എന്നിവരും വിജിക്ക് എല്ലാ പിന്തുണയും നൽകുന്നു.രണ്ടര വർഷം കഴിഞ്ഞ സന്തോഷത്തിലാണ് വീട്ടമ്മ. ജീവിതം ഉള്ള കാലം ഭക്ഷണം നൽകുമെന്നാണ് വിജി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.