കോഴിക്കോട്ട് എട്ട് മരണം: ദുരന്ത താഴ്വരയായി വിലങ്ങാട്
text_fieldsകോഴിക്കോട്: കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണും ഉരുൾപൊട്ടലിൽെപ്പട്ടും കോഴിക്ക ോട് ജില്ലയിൽ എട്ട് പേർ മരിച്ചു. വിലങ്ങാട് ആലിമൂലമലയിൽ കഴിഞ്ഞ ദിവസം രാത്രിയുണ് ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്നു പേരടക്കം നാലുപേർ മരിച്ചു. കുറ്റ്യാടിക്കടുത്ത് വളയന്നൂരിൽ വെള്ളിയാഴ്ച പുലർച്ചെ വയലിലെ വെള്ളക്കെട്ടിൽ കാണാതായ രണ്ടു പേരുടെ മൃതദേഹം രാവിലെ ലഭിച്ചു.
കുറ്റിക്കാട്ട് ബെന്നി (55), ഭാര്യ മേരിക്കുട്ടി (52), മകൻ അഖിൽ ഫിലിപ്പ് (21), മാലപ്പലകയിൽ ദാസെൻറ ഭാര്യ ലിസി (48) എന്നിവരാണ് വിലങ്ങാട് മരിച്ചത്. കുറ്റ്യാടിയിൽ െവള്ളത്തിൽ വീണ് മാക്കൂൽ വീട്ടിൽ മുഹമ്മദ് ഹാജി (50), ശരീഫ് സഖാഫി (40) എന്നിവരാണ് മരിച്ചത്. വെള്ളപ്പൊക്കത്തിൽ വീട്ടുസാധനങ്ങൾ മാറ്റുന്നതിനിടെ കുഴഞ്ഞ് വീണാണ് വേേങ്ങരിയിൽ വാടകക്ക് താമസിക്കുന്ന കല്ലായി പുതിയാപ്പിൽ രഞ്ജിത് (40) മരിച്ചത്.
കഴിഞ്ഞ ദിവസം കാണാതായ കൊയിലാണ്ടി ചേമഞ്ചേരി ഞാറങ്ങാട് സത്യെൻറ (48) മൃതദേഹം അത്തോളി കുനിയിൽക്കടവ് പുഴയിൽനിന്ന് ലഭിച്ചു. കക്കയം ഡാം തുറന്നതിനാൽ കുറ്റ്യാടിപ്പുഴയിലടക്കം വെള്ളം കയറി. ജില്ലയിലെ നാല് താലൂക്കുകളിലെ 153 ക്യാമ്പുകളിൽ 3384 കുടുംബങ്ങളിൽ 10279 പേരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.